വാഹന ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഇർഷാദിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വാഹന ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഇർഷാദിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
റിയാദ്: ദമ്മാമിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞു മലയാളി യുവാവ് മരിച്ചു. കോഴിക്കോട് മാവൂർ ചെറൂപ്പയിലെ വൈത്തല കുന്നുമ്മൽ അഫ്സൽ (33) ആണ് മരിച്ചത്. വാഹന ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഇർഷാദിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ദമ്മാമിൽ നിന്ന് 165 കിലോമീറ്റർ അകലെ ജൂദായിലാണ് അപകടം നടന്നത്. ഡൈനക്ക് പിറകിൽ സൗദി പൗരൻ ഓടിച്ചിരുന്ന കാറിടിക്കുകയും നിയന്ത്രണം വിട്ട ഡൈന മുന്നിലുണ്ടായ ട്രെയ്ലറിലിടിച്ച് മറിയുകയുമായിരുന്നു.