അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു
അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു
അഹമ്മദാബാദ്: അതിഥി തൊഴിലാളികളുടെ ദേഹത്തിലേക്ക് ട്രക്ക് പാഞ്ഞ് കയറി 13 മരണം. ഗുജറാത്തിലെ സൂറത്തിന് സമീപം കൊസാംബ ഗ്രാമത്തിലാണ് സംഭവം. റോഡരികിൽ കിടന്നുറങ്ങിയവരുടെ ദേഹത്തേക്കാണ് ട്രക്ക് പാഞ്ഞ് കയറിയത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
മഞ്ഞു വീഴ്ച കാരണം ഡ്രൈവർക്ക് കാഴ്ച മറഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.