Monday, November 30th, 2020

ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.

Published On:Oct 25, 2020 | 12:01 pm

ചങ്ങനാശ്ശേരി: നിയന്ത്രണം വിട്ട ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് വാഴൂര്‍ റോഡില്‍ ചങ്ങനാശ്ശേരി വലിയകുളത്ത് വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മലകുന്നം കുറിഞ്ഞിപ്പറമ്ബില്‍ ജോസ് വര്‍ഗീസ് (69), ഇയാളുടെ മകളുടെ ഭര്‍ത്താവ് പറാല്‍ പുതുച്ചിറയില്‍ ജിന്റോ ജോസ്(37), ചങ്ങനാശ്ശേരി കുട്ടംപേരൂര്‍ ജോണിയുടെ മകന്‍ എറണാകുളം രാജഗിരി കോളജ് ബി.കോം വിദ്യാര്‍ഥി ജെറി ജോണി(20) എന്നിവരാണ് മരിച്ചത്.
ജെറിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച വാഴപ്പള്ളി സ്വദേശി കെവിന്‍ ഫ്രാന്‍സിസ് (19) നെ ഗുരുതര പരിക്കുകളോടെ ചങ്ങാശ്ശേരി ചെത്തിപ്പുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഴൂര്‍ റോഡിലെ അപകട മേഖലയാണ് വലിയകുളം. തെങ്ങണ ഭാഗത്തു നിന്ന് സ്‌കൂട്ടറില്‍ എത്തിയതായിരുന്നു ജിേന്റായും, ജോസ് വര്‍ഗീസും. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ എതിര്‍ ദിശയില്‍ നിന്ന് കെവിനും ജെറിനും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കും സ്‌കൂട്ടറും പൂര്‍ണമായും തകര്‍ന്നു. ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്

  • 2
    13 hours ago

    കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

  • 3
    15 hours ago

    ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 94,31,692 ആ​യി

  • 4
    16 hours ago

    കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

  • 5
    17 hours ago

    കൊവിഡ്; പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു

  • 6
    18 hours ago

    എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

  • 7
    18 hours ago

    കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം

  • 8
    19 hours ago

    മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

  • 9
    19 hours ago

    കൊച്ചി പാലാരിവട്ടത്ത് ബസ് മരത്തിലിടിച്ച്‌ ഒരാള്‍ മരിച്ചു