Wednesday, February 26th, 2020

ചരക്ക് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ലോറി ജീവനക്കാരായ രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു. ഡ്രൈവര്‍ രവി (52), ക്ലീനര്‍ അലിഖാന്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇരുവരും ആന്ധ്ര ഒല്ലൂര്‍ സ്വദേശികളാണ്. ആന്ധ്രയില്‍ നിന്ന് അരി കയറ്റി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എപി 35 വി 6588 നമ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു. ലോറി മരത്തിലും പാറയിലും തട്ടിനിന്നതിനാലാണ് കൂടുതല്‍ താഴേക്ക് പതിക്കാതിരുന്നത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും … Continue reading "ചരക്ക് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്"

Published On:Feb 15, 2020 | 3:21 pm

കോഴിക്കോട്: ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ലോറി ജീവനക്കാരായ രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു.
ഡ്രൈവര്‍ രവി (52), ക്ലീനര്‍ അലിഖാന്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇരുവരും ആന്ധ്ര ഒല്ലൂര്‍ സ്വദേശികളാണ്.
ആന്ധ്രയില്‍ നിന്ന് അരി കയറ്റി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എപി 35 വി 6588 നമ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു. ലോറി മരത്തിലും പാറയിലും തട്ടിനിന്നതിനാലാണ് കൂടുതല്‍ താഴേക്ക് പതിക്കാതിരുന്നത്.
ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും യാത്രക്കാരും ചേര്‍ന്ന് താമരശേരി പോലീസിന്റെ സഹായത്തോടെ കയറു കെട്ടിയാണ് പരിക്ക് പറ്റിയ രണ്ടു പേരെയും കൊക്കയില്‍ നിന്നും റോഡിലെത്തിച്ചത്.

LIVE NEWS - ONLINE

  • 1
    8 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    10 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    12 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    12 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    13 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    13 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    13 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    13 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    13 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി