Monday, April 6th, 2020

വിദ്യാര്‍ത്ഥിയെ ഇടിച്ച് വീഴ്ത്തിയ ശേഷം കാലുകളിലൂടെ കാര്‍ കയറ്റിയിറക്കി

കാറില്‍ എത്തിയ ആള്‍, വാഹനം വരുന്നതു കണ്ടിട്ടും റോഡില്‍ നിന്ന് ഇറങ്ങിനടന്നില്ലെന്ന പേരില്‍ വിദ്യാര്‍ത്ഥികളുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു

Published On:Feb 6, 2020 | 10:23 am

തിരൂര്‍: റോഡില്‍ നിന്ന് ഇറങ്ങി നടക്കാത്തത് കാരണം വിദ്യാര്‍ത്ഥിയെ കാറിടിച്ചു വീഴ്ത്തി കാലുകളിലൂടെ കാര്‍ കയറ്റിയിറക്കി. മീനടത്തൂര്‍ ഹൈസ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥി പണിക്കോട്ടില്‍ ബിന്‍ഷാദ് റഹ്മാനെ(15)യാണ് കാറിടിച്ചത്. വിദ്യാര്‍ത്ഥി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാവിലെ മീനടത്തൂര്‍ സ്‌കൂളിനു സമീപമാണ് സംഭവം. കാറില്‍ എത്തിയ ആള്‍, വാഹനം വരുന്നതു കണ്ടിട്ടും റോഡില്‍ നിന്ന് ഇറങ്ങിനടന്നില്ലെന്ന പേരില്‍ വിദ്യാര്‍ത്ഥികളുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. അതിനുശേഷം അമിതവേഗത്തില്‍ കാര്‍ ഓടിച്ച് ബിന്‍ഷാദിനെ ഇടിച്ചിട്ടെന്നും കാലുകളിലൂടെ കാര്‍ കയറ്റിയിറക്കിയെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്

LIVE NEWS - ONLINE

  • 1
    11 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    11 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    12 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    12 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    12 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    12 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    12 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    13 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    14 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും