Monday, September 21st, 2020

തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു

പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുകയും കൂടുതല്‍ ഭാഗം തകരാറിലാകുകയുമാണ് സംഭവിക്കുന്നത്‌

Published On:Dec 11, 2019 | 12:05 pm

പത്തനംതിട്ട: ലോക നിലവാരത്തില്‍ നിര്‍മിച്ചതെന്ന് അവകാശപ്പെടുന്ന തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു. റോഡിന്റെ പണി പൂര്‍ണമാകാത്തതും ഇതിനിടയില്‍ ഉണ്ടായിട്ടുള്ള കുഴികളുമാണ് മിക്കപ്പോഴും അപകടത്തിന് കാരണം. ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ പൊട്ടുമ്പോള്‍ റോഡ് വെട്ടിക്കുഴിക്കുന്ന പഴയ രീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഇതിന് പൊതുമരാമത്തില്‍ നിന്നും അനുമതി വാങ്ങാറില്ലെന്നാണ് ഇവര്‍ പറയുന്നത്.
ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണികള്‍ മിക്കതും കരാര്‍ നല്‍കി പിന്നീട് ഉപ കരാറുകാരുടെ തൊഴിലാളികളാണ് ചെയ്യുന്നത്. ഇവരുടെ സൗകര്യം അനുസരിച്ചാണ് പണികള്‍ നടത്തുന്നത്. ഇതുമൂലം പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുകയും കൂടുതല്‍ ഭാഗം തകരാറിലാകുകയുമാണ് സംഭവിക്കുന്നത്. ഇത്തരത്തില്‍ ഈ റോഡില്‍ നിരവധി സ്ഥലങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മണ്ണിട്ടും മറ്റും നികത്തുന്ന കുഴികള്‍ ഏതാനും വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ തന്നെ വീണ്ടും കൂടുതല്‍ വലുതാകും.
സംസ്ഥാന പാതയില്‍ കോഴഞ്ചേരി വണ്‍വേ റോഡില്‍ വ്യവസായ കേന്ദ്രത്തിനു സമീപം ഉണ്ടായ കുഴിയില്‍വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റ ശേഷമാണ് നന്നാക്കാന്‍ ആരംഭിച്ചത്.
ഇതാകട്ടെ ടാറിങ്ങിന് ഇടയില്‍ സിമെന്റ് തേക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരു മഴ പെയ്താല്‍ ഇളകുന്ന തരത്തിലാണ് ഇതു ചെയ്തിട്ടുള്ളത്. ഇതേ റോഡില്‍ ഇത്തരത്തില്‍ പലയിടത്തും ഒട്ടിക്കല്‍ നടത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

 • 1
  7 hours ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  8 hours ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  8 hours ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  8 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  8 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  9 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  9 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  9 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  9 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍