Wednesday, December 11th, 2019

നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഇന്ന് രാവിലെ എട്ടിന് ചൊവ്വല്ലൂര്‍പടി സെന്ററിനു സമീപമായിരുന്നു അപകടം.

Published On:Jun 22, 2019 | 12:43 pm

മലപ്പൂറം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ടുകുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കു പരിക്കേറ്റു. മലപ്പുറം തിരൂര്‍ മുലപ്പള്ളിവീട്ടില്‍ റഷീദ് (38) ആണ് മരിച്ചത്.
ഓട്ടോ യാത്രക്കാരായ തിരൂര്‍ മാങ്കുന്നത്ത് വീട്ടില്‍ മൊയ്തു (50), മൊയ്തുവിന്റെ ഭാര്യ റഹ്മത്ത്, സഹോദരി റംസീന, ഇവരോടൊപ്പമുണ്ടായിരുന്ന രണ്ടുകുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ എട്ടിന് ചൊവ്വല്ലൂര്‍പടി സെന്ററിനു സമീപമായിരുന്നു അപകടം. മലപ്പുറം തിരൂരില്‍ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ യാത്രചെയ്യുമ്പോള്‍ നായ കുറുകെ ചാടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിയുകയും, റഷീദിന്റെ തല റോഡിലിടിക്കുകയുമായിരുന്നു. പരിക്കേറ്റ റഷീദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    14 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    14 hours ago

    പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

  • 4
    14 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 5
    15 hours ago

    കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

  • 6
    15 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 7
    15 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 8
    15 hours ago

    ലഹരിമരുന്നുമയി പിടിയില്‍

  • 9
    15 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു