Sunday, November 17th, 2019

അബ്ദുള്ളക്കുട്ടി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍

ഇടതുപാര്‍ട്ടികളില്‍ നിന്ന് 257 പേര്‍ ബി.ജെ.പിയില്‍ ചേരും.

Published On:Oct 22, 2019 | 12:16 pm

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ വിജയത്തെ സ്തുതിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ കണ്ണൂര്‍ എം.പി എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഉപതെരരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായിട്ടില്ലെന്നും എല്ലായിടത്തും പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിച്ചെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ബി.ജെ.പി വോട്ടുകള്‍ കുറഞ്ഞില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇടതുപാര്‍ട്ടികളില്‍ നിന്ന് 257 പേര്‍ ബി.ജെ.പിയില്‍ ചേരുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചു പുറത്തു വന്ന എക്‌സിറ്റ്‌പോളുകളെ പാര്‍ട്ടി തള്ളിക്കളയുന്നെന്നും ബി.ജെ.പിയുടെ വീര്യം കെടുത്താനുള്ള ശ്രമം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ നിന്നും ശുഭകരമായ റിപ്പോര്‍ട്ടാണ് തങ്ങര്‍ക്ക് ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പറയാമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
അതിനിടെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ഉപതെരഞ്ഞെടുപ്പിനു ശേഷവും ബി.ജെ.പിക്കുള്ളില്‍ അഭിപ്രായ ഭിന്നത തുടരുന്നു. വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പകിട്ടില്ലായിരുന്നുവെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം ബി.ജെ.പിക്ക് തിരിച്ചടിയാകും. സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതും ഫലത്തെ ബാധിക്കുമെന്നും അദ്ദേഹം ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
എന്‍.ഡി.എഫ്‌യു.ഡി.എഫ് ധാരണ മണ്ഡലത്തിലുണ്ടാകാനിടയുണ്ട്. ബി.ജെ.പിക്ക് പ്രതീക്ഷ വേണ്ട എന്നു പറയില്ല. ചെറുപ്പക്കാരനെ വച്ച് ഒരു പരീക്ഷണം ഇത്തവണ നോക്കി. കുമ്മനത്തോടുള്ള പ്രത്യേക മമത സംഘത്തിനുണ്ടാകും. സുരേഷിനോടും സംഘത്തിനും താല്‍പര്യമുണ്ടാകും. എന്നാല്‍ ഏറെക്കാലം പ്രചാരകനായ കുമ്മനത്തോടുള്ള നിലപാട് വ്യത്യസ്തമായിരിക്കും. നല്ല മത്‌സരം നടത്താന്‍ പറ്റിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. മേയര്‍ എന്ന നിലയിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെപ്രശാന്ത് മത്സരിച്ചതെന്നും രാജഗോപാല്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    3 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    16 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    18 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    19 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    21 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    21 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല