Sunday, November 17th, 2019

അബ്ദുള്ളക്കുട്ടിയുടെ ബിജെപി ഉപാധ്യക്ഷ പദവി; ലക്ഷ്യം കേരളത്തിലെ മുസ്ലിം വോട്ടുകള്‍

കേരളത്തില്‍ ചില മുസ്ലിം നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെങ്കിലും ഉന്നത പദവി നല്‍കിയിരുന്നില്ല.

Published On:Oct 23, 2019 | 10:56 am

കണ്ണൂര്‍: ബിജെപിയില്‍ ചേര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉപാധ്യക്ഷ പദവിയിലേക്ക് എ.പി. അബ്ദുള്ളകുട്ടിയെ പരിഗണിച്ചതിന് പിന്നില്‍ കേരളത്തിലെ മുസ്ലിം വോട്ടുബാങ്കെന്ന് സൂചന. മഞ്ചേശ്വരം തെരഞ്ഞെടുപ്പിലും പ്രചരണത്തിലും മുന്‍പന്തിയിലുണ്ടായിരുന്നു.
കേരളത്തിലെ മുസ്ലിം ന്യൂനപക്ഷവോട്ടില്‍ മഹാഭൂരിഭാഗവും യുഡിഎഫിനൊപ്പമാണ്. ഇതാണ് അമേഠിയില്‍ 50,000 വോട്ടുകള്‍ക്ക് തോറ്റ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാല് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ജയിച്ചത് എന്നാണ് വിലയിരുത്തുന്നത്.
ബിജെപി മുസ്ലിം വിരുദ്ധ പാര്‍ട്ടി എന്ന പേരുദോഷം കഴുകിക്കളയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രനീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് മുസ്ലിം വോട്ടുകള്‍ ശക്തികേന്ദ്രമായ സംസ്ഥാനമാണ് കേരളം. ഇത്തരത്തില്‍ കേരളത്തില്‍ ചില മുസ്ലിം നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും ഉന്നത പദവി നല്‍കിയിരുന്നില്ല.
അബ്ദുള്ളക്കുട്ടി രണ്ട് വട്ടം സിപിഎം എംപിയും രണ്ട് തവണ കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്നു. അബ്ദുള്ളക്കുട്ടിയുടെ സ്ഥാനം ബിജെപിയെ മുസ്ലിം വിരുദ്ധ പാര്‍ട്ടി എന്ന് ചിത്രം മാറാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    4 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    15 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    16 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    19 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    19 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    20 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    22 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    22 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല