Sunday, May 31st, 2020

ട്രെയിന്‍ യാത്രക്കും ഇനി ആധാര്‍

റെയില്‍വേയില്‍ ബുക്ക് ചെയ്ത് യാത്രചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡായി ഇആധാറും ഉപയോഗിക്കാം.

Published On:Jul 1, 2017 | 8:01 am

പാലക്കാട്: റെയില്‍വേയില്‍ ബുക്ക് ചെയ്ത് യാത്രചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡായി ഇആധാറും ഉപയോഗിക്കാം. നിലവില്‍ ഫോട്ടോ പതിപ്പിച്ചിട്ടുള്ള ഒറിജിനല്‍ പ്രിന്റഡ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാത്രമായിരുന്നു ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. ഇനിമുതല്‍ ഇആധാര്‍ ഡൗണ്‍ലോഡ് ചെയ്തും യാത്രക്ക് തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ഒരു പരിഷ്‌കാരവും റെയില്‍വേയില്‍ വരുത്തിയിട്ടില്ല. യാത്രക്ക് ഇളവ് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതായും ടിക്കറ്റുകള്‍ പ്രാദേശിക ഭാഷയില്‍ ലഭിക്കുമെന്നും തുടങ്ങി സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
കൂടാതെ, ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തിലും തത്കാല്‍ ടിക്കറ്റ് കാന്‍സല്‍ റീഫണ്ട് നിയമത്തിലും മാറ്റം വരുത്തിയിട്ടില്ല. ഇത്തരത്തില്‍ ഒരു പരിഷ്‌കാരവും റെയില്‍വേ നടപ്പാക്കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    10 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    12 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    12 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    1 day ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌