Wednesday, May 27th, 2020

രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

എ.വിജയരാഘവനെതിരെ കേസെടുക്കാത്തത് തെറ്റായ നടപടിയെന്ന് ചെന്നിത്തല

Published On:Apr 20, 2019 | 11:17 am

തിരു: ആലത്തൂര്‍ ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘനെതിരെ കേസെടുക്കില്ല. വിജയരാഘവനെതിരെ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കി. അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു പരാമര്‍ശവും വിജയരാഘവന്‍ നടത്തിയിട്ടില്ലെന്നാണ് നിയമോപദേശം.
മലപ്പുറം എസ്.പി പ്രതീഷ് കുമാറിനാണ് നിയമോപദേശം നല്‍കിയത്. പ്രതീഷ് കുമാര്‍ ഇതുമായി ബന്ധപ്പെട്ട് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാറിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
അതേസമയം, എ.വിജയരാഘവനെതിരെ കേസെടുക്കാത്തത് തെറ്റായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുധാകരനെതിരെ സ്വമേധയ കേസെടുത്ത വനിത കമീഷന്‍ എ.വിജയരാഘവനെതിരെ നടപടിയെടുക്കാത്തതെന്താണെന്നും ചെന്നിത്തല ചോദിച്ചു.

 

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്