Sunday, May 31st, 2020

86ാം മിനിറ്റില്‍ 86ാം ഗോള്‍ ; ചരിത്രം സൃഷ്ടിച്ച് മെസ്സി

സെവിയ്യ : ലോകഗോള്‍വേട്ടയുടെ ചരിത്രത്തില്‍ ആരാധകര്‍ കാത്തിരുന്ന സുവര്‍ണ നിമിഷം. നാല്‍പ്പതു വര്‍ഷമായി ജര്‍മന്‍ ഇതിഹാസം ജെറാഡ് മുള്ളര്‍ കൈവശം വെച്ചിരുന്ന ചരിത്ര നേട്ടം അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരുത്തിയെഴുതി. റയല്‍ ബെറ്റിസിനെതിരെ ബാഴ്‌സക്കു വേണ്ടി 86ാം മിനിറ്റില്‍ നേടിയ 86ാം ഗോളിലൂടെ മെസ്സിയെന്ന ലോകതാരം ഈ റെക്കോഡ് തന്റെ പേരിലേക്ക് മാറ്റിയെഴുതി. കളിയുടെ പതിനാറാം മിനിറ്റില്‍ നേടിയ ഗോളിലൂടെ 1972ല്‍ മുള്ളര്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തിയ മെസ്സി മുള്ളറെ പോലെ തന്റെയും 85ാം ഗോള്‍ … Continue reading "86ാം മിനിറ്റില്‍ 86ാം ഗോള്‍ ; ചരിത്രം സൃഷ്ടിച്ച് മെസ്സി"

Published On:Dec 10, 2012 | 4:55 am

സെവിയ്യ : ലോകഗോള്‍വേട്ടയുടെ ചരിത്രത്തില്‍ ആരാധകര്‍ കാത്തിരുന്ന സുവര്‍ണ നിമിഷം. നാല്‍പ്പതു വര്‍ഷമായി ജര്‍മന്‍ ഇതിഹാസം ജെറാഡ് മുള്ളര്‍ കൈവശം വെച്ചിരുന്ന ചരിത്ര നേട്ടം അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി തിരുത്തിയെഴുതി. റയല്‍ ബെറ്റിസിനെതിരെ ബാഴ്‌സക്കു വേണ്ടി 86ാം മിനിറ്റില്‍ നേടിയ 86ാം ഗോളിലൂടെ മെസ്സിയെന്ന ലോകതാരം ഈ റെക്കോഡ് തന്റെ പേരിലേക്ക് മാറ്റിയെഴുതി. കളിയുടെ പതിനാറാം മിനിറ്റില്‍ നേടിയ ഗോളിലൂടെ 1972ല്‍ മുള്ളര്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തിയ മെസ്സി മുള്ളറെ പോലെ തന്റെയും 85ാം ഗോള്‍ നേടിയത് ഇടംകാലിലൂടെയായിരുന്നുവെന്ന ചരിത്രത്തിന്റെ മറ്റൊരു സുവര്‍ണ നിമിഷമായി. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ബഹുമതിയും മെസ്സി സ്വന്തമാക്കിയിരിക്കുകയാണ്. മെസ്സിയുടെ ഈ ഗോളുകളിലൂടെ തന്നെയായിരുന്നു ബാഴ്‌സയുടെ വിജയവും.
ഈ വര്‍ഷം ബാഴ്‌സക്കുവേണ്ടി 74 ഉം അര്‍ജന്റീനക്കു വേണ്ടി 12 ഉം ഗോളുകളാണ് മെസ്സി നേടിയത്. കഴിഞ്ഞ വര്‍ഷം ബാഴ്‌സക്കുവേണ്ടി മെസ്സി നേടിയത് 73 ഗോളുകളായിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    12 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    14 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    14 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌