Wednesday, May 27th, 2020

5 കിലോഗ്രാം കഞ്ചാവുമായി ഒരാള്‍

തൃശൂര്‍: സംസ്ഥാനത്തു മൊത്തമായി കഞ്ചാവ് വിതരണം ചെയ്യുന്ന കഞ്ചാവ് രാജയുടെ സംഘാംഗത്തെ കോട്ടപ്പുറത്തുനിന്നും 5 കിലോഗ്രാം കഞ്ചാവുമായി കൊടുങ്ങല്ലൂരില്‍ നിന്നും പോലീസ് പിടികൂടി. തമിഴ്‌നാട് ഡിണ്ടിഗല്‍ പളനിവട്ടം ശാസ്താ നഗറില്‍ കാളിമുത്തുവിനെയാണ്(38) റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍, റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആവശ്യക്കാരെന്ന വ്യാജേന പോലീസ് കഞ്ചാവ് മാഫിയയുമായി ബന്ധപ്പെടുകയും കാളിമുത്തു കഞ്ചാവ് സഹിതം കൊടുങ്ങല്ലൂരിലേക്ക് ബസില്‍ എത്തുകയുമായിരുന്നു. സിഐ കെജി … Continue reading "5 കിലോഗ്രാം കഞ്ചാവുമായി ഒരാള്‍"

Published On:Apr 11, 2019 | 8:06 am

തൃശൂര്‍: സംസ്ഥാനത്തു മൊത്തമായി കഞ്ചാവ് വിതരണം ചെയ്യുന്ന കഞ്ചാവ് രാജയുടെ സംഘാംഗത്തെ കോട്ടപ്പുറത്തുനിന്നും 5 കിലോഗ്രാം കഞ്ചാവുമായി കൊടുങ്ങല്ലൂരില്‍ നിന്നും പോലീസ് പിടികൂടി. തമിഴ്‌നാട് ഡിണ്ടിഗല്‍ പളനിവട്ടം ശാസ്താ നഗറില്‍ കാളിമുത്തുവിനെയാണ്(38) റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍, റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആവശ്യക്കാരെന്ന വ്യാജേന പോലീസ് കഞ്ചാവ് മാഫിയയുമായി ബന്ധപ്പെടുകയും കാളിമുത്തു കഞ്ചാവ് സഹിതം കൊടുങ്ങല്ലൂരിലേക്ക് ബസില്‍ എത്തുകയുമായിരുന്നു. സിഐ കെജി അനീഷ്, എസ്‌ഐ അനീഷ്, റൂറല്‍ ക്രൈം ബ്രാഞ്ച് സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ എംപി മുഹമ്മദ് റാഫി, എസ്‌ഐ മുഹമ്മദ് അഷ്‌റഫ്, സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരായ ജയകൃഷ്ണന്‍, സിഎ ജോബ്, സൂരജ് വി ദേവ്, ലിജു ഇയ്യാനി, വിനോഷ്, ഷറഫുദീന്‍, ദിനേഷ്, മാനുവല്‍, പിജി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്