കായികോത്സവത്തില്‍ ആദ്യമായാണ് മീന്‍ഫ്രൈ സംഘാടകര്‍ ഒരുക്കിയത്.
കായികോത്സവത്തില്‍ ആദ്യമായാണ് മീന്‍ഫ്രൈ സംഘാടകര്‍ ഒരുക്കിയത്.
കണ്ണൂര്‍: ആദ്യദിനമായ ഇന്നുച്ചയ്ക്ക് ഉച്ചഭക്ഷണത്തിന് 500 കിലോ അയക്കൂറയാണ് എത്തിയത്. ഇതിന് പുറമെ ഇറച്ചിക്കറിയുമുണ്ട്. ഭക്ഷണത്തിന് ഒരു മുട്ടും വരുത്തരുതെന്ന് സമൃദ്ധിയില്‍ സദ്യയൊരുക്കണമെന്നാണ് സംഘാടകരുടെ തീരുമാനം. രാവിലെ പുട്ടും കടലയും മുട്ടയും പഴവും പാലും വിളമ്പിയപ്പോള്‍ ഉച്ചഭക്ഷണം കൊതിയുടെ കടലൊരുക്കി പൊരിച്ച അയക്കൂറയടക്കമുള്ള സദ്യയാണ് ഒരുക്കിയത്. 600 രൂപ വിലയുണ്ട് ഒരു കിലോ അയക്കൂറക്ക്. സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ ആദ്യമായാണ് മീന്‍ഫ്രൈ സംഘാടകര്‍ ഒരുക്കിയത്. വൈകീട്ട് ചായയും പലഹാരവും രാത്രി ചോറ് ഇറച്ചിക്കറിയടക്കം ഒന്നിനും ഒരു കുറവ് വരുത്തേണ്ടെന്നാണ് സംഘാടകര്‍ സദ്യയൊരുക്കുന്ന പഴയിടം മോഹനന് നമ്പൂതിരിക്ക് നല്കിയ നിര്‍ദ്ദേശം. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി പി ഷാജര്‍ ചെയര്‍മാനായും കെ കെ പ്രകാശന് കണ്‍വീനറുമായുള്ള ഫുഡ് കമ്മിറ്റിക്കാണ് ഭക്ഷണ ചുമതല.
നാളെ രാവിലെ മുട്ട, ഇടിയപ്പം സ്റ്റൂവും പിന്നെ പഴം, പാല്, മുട്ട, ഉച്ചയ്ക്ക് പായസമുള്‍പ്പെടെയുള്ള സദ്യ. രാത്രി ചിക്കന്‍ ചോറ്. തിങ്കളാഴ്ച രാവിലെ ഇഡ്ഡലിയും സാമ്പാറും, പഴം, പാല്, മുട്ട, ഉച്ചക്ക് പായം ഉള്‍പ്പെടെയുള്ള സദ്യ. രാത്രി ബീഫും ചോറും. 2017ല്‍ സംസ്ഥാന കായികോത്സവത്തിന് അനുവദിച്ച 18,29,472 രൂപയാണ് ഇക്കുറിയും അനുവദിച്ചത്. 4 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 14000 പേര് ഭക്ഷണം കഴിക്കാനെത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്.