Wednesday, February 19th, 2020

ഹ്യുണ്ടായി i20 മൂന്നാം തലമുറ വരൂന്നൂ

അടുത്ത വര്‍ഷം കമ്പനി വാഹനത്തെ വിപണിയിലെത്തിക്കും

Published On:Aug 24, 2019 | 1:19 pm

ഹ്യുണ്ടായി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20 യുടെ മൂന്നാം തലമുറ മോഡലിനെ കൊണ്ടു വരുന്നൂ. അടുത്ത വര്‍ഷം കമ്പനി വാഹനത്തെ വിപണിയിലെത്തിക്കും. മൂന്നാം തലമുറയില്‍പെട്ട വാഹനം 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആദ്യത്തെ ടര്‍ബോ പെട്രോള്‍ കാറായ വെന്യുവില്‍ വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിനാണിത്. ഈ എഞ്ചിന്‍ 118 bhp കരുത്തും 172 Nm torque ഉം വെന്യുവില്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ 2020 i20-ല്‍ വ്യത്യസ്തമായ പവറായിരിക്കും കമ്പനി ഉള്‍പ്പെടുത്തുക.
ഹ്യുണ്ടായി വെന്യുവില്‍ വാഗ്ദാനം ചെയ്യുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭിക്കും. ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന മൂന്നാം തലമുറ i20 യിലും ഇതേ സംവിധാനം തന്നെയായിരിക്കും കമ്പനി ഉള്‍പ്പെടുത്തുക. ടര്‍ബോ പെട്രോള്‍ എഞ്ചിന് പുറമെ പുതിയ i20-ക്ക് 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ ഡീസല്‍ എഞ്ചിന്‍ ഭാരത് സ്റ്റേജ് VI മലിനീകരണ നിരധോന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 2
    1 hour ago

    ശരണ്യയെ തെളിവെടുപ്പിനെത്തിച്ചു

  • 3
    1 hour ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 4
    2 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 5
    2 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 6
    2 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 7
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 8
    6 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

  • 9
    19 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി