Tuesday, May 26th, 2020

2000 രൂപയുടെ നോട്ടും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാറിന് ശുപാര്‍ശ

2016ല്‍ നോട്ട് നിരോധനത്തിന് പിറകെയാണ് 2000 രൂപയുടെ കറന്‍സി ആര്‍.ബി.ഐ പുറത്തിറക്കിയത്.

Published On:Nov 8, 2019 | 2:33 pm

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാറിന് മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ ശുപാര്‍ശ. 72 പേജുള്ള കുറിപ്പിലാണ് സാമ്പത്തികരംഗത്തെ പരിഷ്‌കാരങ്ങളെ കുറിച്ച് ഗാര്‍ഗ് പറയുന്നത്. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം ഉള്‍പ്പടെ പ്രോല്‍സാഹിപ്പിക്കണമെന്നാണ് ഗാര്‍ഗ് വ്യക്തമാക്കുന്നത്.
2016ല്‍ നോട്ട് നിരോധനത്തിന് പിറകെയാണ് 2000 രൂപയുടെ കറന്‍സി ആര്‍.ബി.ഐ പുറത്തിറക്കിയത്. എന്നാല്‍, 2000 രൂപയുടെ വളരെ കുറച്ച് കറന്‍സി മാത്രമാണ് സര്‍ക്കുലേഷനിലുള്ളത്. ഭൂരിപക്ഷവും നിക്ഷേപമായി 2000 രൂപ നോട്ട് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് പ്രശ്‌നങ്ങളില്ലാതെ നോട്ട് നിരോധനം നടപ്പിലാക്കാമെന്നാണ് ഗാര്‍ഗ് വ്യക്തമാക്കുന്നത്.
അതേസമയം, 2000 രൂപയുടെ നോട്ടിന്റെ അച്ചടി ആര്‍.ബി.ഐ കുറച്ചിരുന്നു. ഇതിനിടെ വിപണിയില്‍ 2000 രൂപയുടെ നോട്ടിന് ആവശ്യക്കാര്‍ കുറവാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

 

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    1 day ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്