Tuesday, February 18th, 2020

പുതുതായി 10 ജയിലുകള്‍ ആരംഭിക്കും: ഋഷിരാജ്‌സിംഗ്

കണ്ണൂര്‍:  സംസ്ഥാനത്ത് പുതുതായി 10 ജയിലുകള്‍ ആരംഭിക്കുമെന്ന് ജയില്‍ ഡി.ജി.പി. ഋഷിരാജ്‌സിംഗ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ക്ഷേമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് സബ്ജയിലിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. 10 ദിവസത്തിനകം പണി തുടങ്ങും. തളിപ്പറമ്പ് ജില്ലാ ജയിലിന്റെ നിര്‍മാണം ഈ മാസം ആരംഭിക്കും. തലശ്ശേരിയില്‍ 33 ലക്ഷം രൂപ ചെലവഴിച്ച് ഓഫീസ് നിര്‍മിക്കും. വടകരയിലും സബ് ജയില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും. കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയില്‍ വികസിപ്പിക്കുന്ന പണിയും ഈ മാസം തുടങ്ങും. … Continue reading "പുതുതായി 10 ജയിലുകള്‍ ആരംഭിക്കും: ഋഷിരാജ്‌സിംഗ്"

Published On:Oct 9, 2019 | 9:26 am

കണ്ണൂര്‍:  സംസ്ഥാനത്ത് പുതുതായി 10 ജയിലുകള്‍ ആരംഭിക്കുമെന്ന് ജയില്‍ ഡി.ജി.പി. ഋഷിരാജ്‌സിംഗ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ക്ഷേമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂത്തുപറമ്പ് സബ്ജയിലിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. 10 ദിവസത്തിനകം പണി തുടങ്ങും. തളിപ്പറമ്പ് ജില്ലാ ജയിലിന്റെ നിര്‍മാണം ഈ മാസം ആരംഭിക്കും. തലശ്ശേരിയില്‍ 33 ലക്ഷം രൂപ ചെലവഴിച്ച് ഓഫീസ് നിര്‍മിക്കും. വടകരയിലും സബ് ജയില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും. കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയില്‍ വികസിപ്പിക്കുന്ന പണിയും ഈ മാസം തുടങ്ങും. കാസര്‍കോട്, വയനാട് ജില്ലകളില്‍ ജില്ലാ ജയിലുകള്‍ പണിയും അദ്ദേഹം പറഞ്ഞു.
ജയില്‍ ഉത്തരമേഖലാ ഡി.ഐ.ജി. സാം തങ്കയ്യന്‍ അധ്യക്ഷതവഹിച്ചു. ജയില്‍ സൂപ്രണ്ട് ടി.ബാബുരാജന്‍, വെല്‍ഫെയര്‍ ഓഫീസര്‍ ഇ.വി. ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട പരോള്‍ നിഷേധിക്കുന്ന സമീപനം ഉണ്ടാകരുതെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. പരോള്‍ റിപ്പോര്‍ട്ട് മൂന്നുതവണ നിഷേധിക്കുന്ന സമീപനമുണ്ടായാല്‍ ജില്ലാ പോലീസ് മേധാവിക്ക് കത്തെഴുതി വിശദീകരണം തേടും. തടവുകാര്‍ക്കും അവകാശങ്ങളുണ്ട്. വിചാരണത്തടവുകാരെ കൃത്യമായി കോടതിയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്കല്‍ പോലീസിനാണ് ഇതിന്റെ ചുമതല. ജോലിഭാരം പറഞ്ഞ് തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ വൈകരുത്. കോടതിയില്‍ ഹാജരാക്കുന്നത് മുടങ്ങിയാല്‍ ജില്ലാ പോലീസ് മേധാവികളെ ജയില്‍ ഡി.ജി.പി. തന്നെ കാണേണ്ട സാഹചര്യമുണ്ടാകും. ചികിത്സവേണ്ട തടവുകാരെ പോലീസ് സഹായത്തോടെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കണം. ജയിലുകളില്‍ യോഗ നിര്‍ബന്ധമായി നടത്തും അദ്ദേഹം പറഞ്ഞു.
തെലങ്കാന ജയിലിലുള്ളതുപോലെ ജയില്‍ ടൂറിസത്തിന്റെ ഭാഗമായി ഫീല്‍ ജയില്‍ പദ്ധതി തത്കാലം നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക മാനസികാവസ്ഥയിലാണ് പലരും ജയിലിലെത്തുന്നത്. അവരെ കാഴ്ചബംഗ്ലാവിലെന്നപോലെ ആള്‍ക്കാര്‍ സന്ദര്‍ശിക്കുന്നത് ശരിയല്ല. അവര്‍ക്ക് സ്വകാര്യത വേണമെന്നും അദ്ദേഹം പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    3 mins ago

    കുതിരയെ ഓടിക്കാനുള്ള മടി കാരണം ബിജു മേനോൻ ഉപേക്ഷിച്ചത് മലയാളത്തിലെ ഏറ്റവും വലിയ ചരിത്ര സിനിമ;ബിജുച്ചേട്ടന്‍ മടിയനാണെന്ന് പൃഥ്വിരാജ്

  • 2
    22 mins ago

    സിഎജി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

  • 3
    55 mins ago

    നാല്‍പ്പത്തിമൂന്ന് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍

  • 4
    1 hour ago

    കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം; മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

  • 5
    2 hours ago

    അമ്മയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊന്ന് ചാക്കില്‍കെട്ടി വഴിയില്‍ തള്ളി

  • 6
    2 hours ago

    പരീക്ഷയെഴുതുന്നതിനായി അലന്‍ ഷുഹൈബിനെ ഇന്ന് കണ്ണൂരിലെത്തിക്കും

  • 7
    2 hours ago

    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ലീഗ് തടസ ഹരജി നല്‍കി

  • 8
    2 hours ago

    തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ലീഗ് തടസ ഹരജി നല്‍കി

  • 9
    3 hours ago

    ആറ് ജില്ലകളില്‍ ചൂട് വര്‍ധിക്കും