ന്യൂഡൽഹി: രാജ്യത്തെ കാർഷിക നിയമ ഭേദഗതി സുപ്രീംകോടതി സ്റ്റേ ചെയ്തു. കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ കോടതി നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ രാജ്യത്ത് കാർഷിക നിയമങ്ങൾ നടപ്പാക്കില്ല.