Wednesday, May 27th, 2020

ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

മതനിരപേക്ഷമായി ചിന്തിക്കുന്ന മനുഷ്യരാണ് കേരളത്തിലുള്ളത

Published On:Apr 19, 2019 | 4:44 pm

തിരു: ശബരിമല കര്‍മസമിതിക്കെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല കര്‍മസമിതി ആട്ടിന്‍തോലിട്ട ചെന്നായ ആണെന്ന് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് തീറ്റിപ്പോറ്റുന്ന സംഘടനയാണ് ശബരിമല കര്‍മസമിതി. ശബരിമലയുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തുന്ന കള്ളപ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും. വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അപഹാസ്യമാണ്. ശബരിമല സംബന്ധിച്ച കേസ് സുപ്രീംകോടതി വരെ എത്തിച്ചത് ബിജെപി അനുകൂല അഭിഭാഷക സംഘടനയാണ്. ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയതെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വയനാട്ടില്‍ മത്സരിക്കാതെ രാഹുലിന് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാന്‍ കഴിയുമോ എന്ന ബിജെപി നേതാക്കളുടെ ചോദ്യം അപഹാസ്യമാണ്. മതനിരപേക്ഷമായി ചിന്തിക്കുന്ന മനുഷ്യരാണ് കേരളത്തിലുള്ളത്. മോദിയുടെ വര്‍ഗീയകളി ഇവിടെ ചിലവാകില്ല. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി മോദി പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ജനങ്ങളെ അപമാനിച്ചുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

 

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്