Monday, September 21st, 2020

‘വെള്ളം’ ചെയ്തത് സിങ്ക് സൗണ്ടില്‍, തിയറ്ററില്‍ തന്നെ കാണണം; ഒ ടി ടി വേണ്ടെന്ന് പ്രജേഷ് സെന്‍

കൊവിഡ് അവസാനിച്ചാല്‍ തന്റെ പുതിയ സിനിമ ‘വെള്ളം’ തിയറ്ററില്‍ തന്നെ ഇറക്കുമെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍. നടന്‍ ജയസൂര്യയും സംവിധായകന്‍ പ്രജേഷ് സെന്നും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വെള്ളം. ചിത്രം വിഷു റിലീസായി തിയറ്ററുകളില്‍ ഇറക്കാനിരിക്കെയാണ് ലോക്ക് ഡൗണും കൊവിഡും വന്നത്. ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഫേസ്ബുക്കിലൂടെ നല്‍കിയപ്പോഴാണ് പ്രജേഷ് ഇക്കാര്യം വ്യക്തമാക്കിയത്. പൂര്‍ണമായും സിങ്ക് സൗണ്ട് ചെയ്ത സിനിമയായതിനാല്‍ തിയറ്റര്‍ എക്സിപീരിയന്‍സ് ഗംഭീരമാകുമെന്നാണ് തനിക്ക് നല്‍കാന്‍ … Continue reading "‘വെള്ളം’ ചെയ്തത് സിങ്ക് സൗണ്ടില്‍, തിയറ്ററില്‍ തന്നെ കാണണം; ഒ ടി ടി വേണ്ടെന്ന് പ്രജേഷ് സെന്‍"

Published On:Sep 16, 2020 | 3:41 pm

കൊവിഡ് അവസാനിച്ചാല്‍ തന്റെ പുതിയ സിനിമ ‘വെള്ളം’ തിയറ്ററില്‍ തന്നെ ഇറക്കുമെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍. നടന്‍ ജയസൂര്യയും സംവിധായകന്‍ പ്രജേഷ് സെന്നും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വെള്ളം. ചിത്രം വിഷു റിലീസായി തിയറ്ററുകളില്‍ ഇറക്കാനിരിക്കെയാണ് ലോക്ക് ഡൗണും കൊവിഡും വന്നത്. ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഫേസ്ബുക്കിലൂടെ നല്‍കിയപ്പോഴാണ് പ്രജേഷ് ഇക്കാര്യം വ്യക്തമാക്കിയത്. പൂര്‍ണമായും സിങ്ക് സൗണ്ട് ചെയ്ത സിനിമയായതിനാല്‍ തിയറ്റര്‍ എക്സിപീരിയന്‍സ് ഗംഭീരമാകുമെന്നാണ് തനിക്ക് നല്‍കാന്‍ സാധിക്കുന്ന ഉറപ്പെന്നും പ്രജേഷ് സെന്‍ കൂട്ടിച്ചേര്‍ത്തു.

കുറിപ്പ്:
വെള്ളത്തെക്കുറിച്ച് എന്നും ചോദിക്കുന്നവരോടാണ്.
വെള്ളം എന്തായി? എന്നാണ് റിലീസ്? ഒടിടി നോക്കുന്നുണ്ടോ?
എന്നും അന്വേഷിക്കുന്ന സുഹൃത്തുക്കളേ ,സിനിമാ പ്രേമികളേ
നിങ്ങളുടെ ചോദ്യം തരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്.
ക്യാപ്റ്റന് ശേഷം ജയേട്ടനുമൊത്ത് വെള്ളം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍
ഈ സ്നേഹം അനുഭവിച്ചറിയുന്നതാണ്.

പോസ്റ്ററും ടീസറും അനന്യക്കുട്ടിയുടെ പുലരിയില്‍ അച്ഛന്‍ പാട്ടും പുറത്തുവിട്ടപ്പോഴും എല്ലാം നിങ്ങള്‍ നെഞ്ചേറ്റിയതിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക.
ഏപ്രിലില്‍ വിഷു ചിത്രമായി റിലീസ് ചെയ്യാനിരുന്നതാണ് വെള്ളം.
മറ്റെല്ലാ മേഖലയിലും എന്ന പോലെ കൊവിഡും ലോക്ഡൗണും വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്.
ഇപ്പോള്‍ ലോക്ഡൗണില്‍ ഇളവുകള്‍ വന്നു തുടങ്ങിയിട്ടുണ്ടല്ലോ.
തീയറ്ററുകളും ഉടന്‍ തന്നെ തുറക്കുമെന്നാണ് പ്രതീക്ഷ.
സിനിമയും വിനോദവും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാണ്.
ശുഭവാര്‍ത്തക്കായി കാത്തിരിക്കുകയാണ് മറ്റ് ഏതൊരു സിനിമാ പ്രവര്‍ത്തകനെയും സിനിമാ പ്രേമിയെയും പോലെ.
കാര്യത്തിലേക്ക് വരാം.
വെള്ളം അവസാന മിനുക്കു പണിയും കഴിഞ്ഞിരിക്കുകയാണ്.
കൊവിഡില്‍ നിന്ന് കരകയറി, തിരിച്ചു വരുമ്പോള്‍,
വെള്ളം തീയറ്ററില്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളായ ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ തീരുമാനം.
സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് വെള്ളം പ്രദര്‍ശനത്തിനെത്തിക്കുന്നത്.
പൂര്‍ണമായും സിങ്ക് സൗണ്ട് ചെയ്ത സിനിമ യായതിനാല്‍,തീയറ്റര്‍ എക്സിപീരിയന്‍സ് ഗംഭീരമാകുമെന്നാണ് വ്യക്തിപരമായി എനിക്ക് തരാനാവുന്ന ഉറപ്പ്.
പ്രിയ പ്രേക്ഷകരും സുഹൃത്തുക്കളും കാത്തിരിക്കുമല്ലോ.
എല്ലാവരും സുരക്ഷിതരായിരിക്കുക എന്നതാണല്ലോ പ്രധാനം.
കൂടുതല്‍ ശുഭ വാര്‍ത്തകള്‍ ഉടന്‍.

സ്നേഹപൂര്‍വം
വെള്ളം ടീമിന് വേണ്ടി

ജി പ്രജേഷ് സെന്‍

LIVE NEWS - ONLINE

  • 1
    1 hour ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    2 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    2 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    3 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    3 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    3 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    3 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    3 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    4 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍