Monday, September 21st, 2020

വീട്ടില്‍ നിന്ന് കൊതുകിനെ അകറ്റാൻ

കൊതുകിന്റെ കടി കൊള്ളാതിരിക്കുന്നതിനും വീട്ടില്‍ നിന്നും അതിനെ ആട്ടിപ്പായിക്കുന്നതിനും ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്

Published On:Sep 4, 2020 | 3:47 pm

മഴക്കാലം കൂടി ആയതോടു കൂടി കൊതുകിന്റെ കാര്യത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ കൊതുകിനെ നമുക്ക് വീട്ടില്‍ നിന്ന് തന്നെ പ്രതിരോധിക്കാവുന്നതാണ്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കൊതുകിന്റെ കടി കൊള്ളാതിരിക്കുന്നതിനും വീട്ടില്‍ നിന്നും അതിനെ ആട്ടിപ്പായിക്കുന്നതിനും ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്.

തുളസി ഇലകള്‍
കൊതുക് ലാര്‍വകളെ കൊല്ലുന്നതിന് തുളസി ഇലകള്‍ സഹായകമാണ്. നിങ്ങളുടെ വീട്ടുമുറ്റത്ത് അല്ലെങ്കില്‍ നിങ്ങളുടെ വീടിന്റെ പ്രവേശന സ്ഥലങ്ങളില്‍ ഒരു തുളസി ചെടി നടാം. കൊതുകുകളെ അകറ്റാന്‍ നിങ്ങള്‍ക്ക് ഇത് വളരെയധികം സഹായകമാണ്. അതിലുപരി തുളസി നീര് എണ്ണ എന്നിവ തളിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇതിലൂടെ കൊതുകിനെ വേരോടെ തുരത്താം എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ഇത് നിങ്ങള്‍ക്ക് തളിക്കാവുന്നതാണ്.

പുതിന
ലാവെന്‍ഡര്‍ ഓയിലിന് സമാനമായി കൊതുകുകളും പുതിനയുടെ ഗന്ധത്തെ കൊതുകിനെ അകറ്റുന്നതിനായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. പുതിയ പുതിന അല്ലെങ്കില്‍ പുതിന എണ്ണ എടുത്ത് നിങ്ങളുടെ ചുറ്റുപാടില്‍ തളിക്കുകകയെ വീടിന് ചുറ്റും പുതിന കുറ്റിച്ചെടികളെ വളര്‍ത്തുന്നതിനായി നിങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ അത് കൊതുകിനെ അകറ്റുകയും വീട്ടില്‍ നിന്നും വീടിന്റെ ചുറ്റുപാടില്‍ നിന്നും കൊതുകിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

കര്‍പ്പൂരം

 

കൊതുകുകളെ അകറ്റാന്‍ സഹായിക്കുന്ന ഒരു സ്വാഭാവിക വീട്ടുവൈദ്യമാണ് കര്‍പ്പൂര്‍. ഇതിന്റെ ശക്തമായ ദുര്‍ഗന്ധം കൊതുകുകളെ അകറ്റുന്നു. അതിന് വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് എല്ലാ വാതിലുകളും അടച്ച് കര്‍പ്പൂരം കത്തിക്കുക എന്നുള്ളതാണ്. ഏകദേശം 30 മിനിറ്റിനുശേഷം നിങ്ങള്‍ക്ക് വാതിലുകള്‍ എല്ലാം തന്നെ തുറക്കാവുന്നതാണ്. ഇത് കൊതുകിനെ പൂര്‍ണമായും ഇല്ലാതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇതിലൂടെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നുമില്ല

LIVE NEWS - ONLINE

  • 1
    50 mins ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    2 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    2 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    2 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    2 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    2 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    3 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    3 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    3 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍