Thursday, April 2nd, 2020

ലോക്ക് ഡൗൺ; കർശന നടപടിയുമായി പൊലീസ്: ഏപ്രിൽ 14ന് വരെ വാഹനങ്ങൾ വിട്ടുനൽകില്ല

നിയന്ത്രണം ലംഘിച്ചാൽ അറസ്റ്റ് ചെയ്യാനാണ് നിർദേശം

Published On:Mar 26, 2020 | 10:07 am

തിരുവനന്തപുരം: ലോക്ക് ഡൗൺ കാര്യമാക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. സത്യവാങ്മൂലമില്ലാതെ യാത്ര അനുവദിക്കില്ല. നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അനാവശ്യമായി യാത്ര ചെയ്താൽ കർശന നടപടിയുണ്ടാകും. നിയന്ത്രണം ലംഘിച്ചാൽ അറസ്റ്റ് ചെയ്യാനാണ് നിർദേശം. വാഹനങ്ങൾ പിടിച്ചെടുക്കാനും നിർദേശമുണ്ട്. ഏപ്രിൽ 14ന് വരെ വാഹനങ്ങൾ വിട്ടുനൽകില്ല. രണ്ട് തവണ വിലക്ക് ലംഘിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും പല സ്ഥലങ്ങളിലും ആളുകൾ പുറത്തിറങ്ങുന്നുണ്ട്. തിരുവന്തപുരം, കൊച്ചി, കാസർഗോഡ് എന്നിവിടങ്ങളിൽ ജനങ്ങൾ വ്യാപകമായി പുറത്തിറങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി കർശനമാക്കിയിരിക്കുന്നത്

LIVE NEWS - ONLINE

  • 1
    34 mins ago

    ലോകത്ത് കൊറോണബാധിതർ 9 ലക്ഷം കടന്നു

  • 2
    20 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 3
    21 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 4
    21 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 5
    21 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 6
    22 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 7
    22 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

  • 8
    22 hours ago

    ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ

  • 9
    22 hours ago

    പാചക വാതക വില കുത്തനെ കുറഞ്ഞു