Sunday, October 20th, 2019

രാഹുല്‍ ഗാന്ധിക്ക് അവസാന സന്ദേശം അയച്ച് ടെലിഗ്രാം ഓര്‍മ്മയായി

ന്യൂഡല്‍ഹി : രാജ്യത്തു നിന്ന് കമ്പിയില്ലാകമ്പി വിടവാങ്ങിയത് കോണ്‍്ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് അയച്ച സന്ദേശത്തോടെ. രാത്രി 1.45നായിരുന്നു ടെലിഗ്രാം കൗണ്ടര്‍ അടച്ചത്. ഡല്‍ഹിയിലെ സെന്‍ട്രല്‍ ടെലിഗ്രാഫ് ഓഫീസില്‍ നിന്ന് അശ്വിനി മിശ്രയാണ് രാഹുല്‍ ഗാന്ധിക്കും ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറലിനും ചരിത്രത്തിന്റെ ഭാഗമായ സന്ദേശമയച്ചത്. കമ്പിയില്ലാകമ്പിയുടെ അവസാനദിനത്തില്‍ സന്ദേശത്തിലൂടെ ലഭിച്ചത് 68837 രൂപ. 2197 ബുക്കിംഗുകളാണ് അവസാന ദിനമായ ഞായറാഴ്ച ലഭിച്ചത്. ഇതില്‍ 1329 എണ്ണം കമ്പ്യൂട്ടര്‍ വഴിയും 91 എണ്ണം ഫോണ്‍വഴിയുമാണ്. ഏതാണ്ട് മുപ്പത് … Continue reading "രാഹുല്‍ ഗാന്ധിക്ക് അവസാന സന്ദേശം അയച്ച് ടെലിഗ്രാം ഓര്‍മ്മയായി"

Published On:Jul 15, 2013 | 10:15 am

TELEGRAPHന്യൂഡല്‍ഹി : രാജ്യത്തു നിന്ന് കമ്പിയില്ലാകമ്പി വിടവാങ്ങിയത് കോണ്‍്ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് അയച്ച സന്ദേശത്തോടെ. രാത്രി 1.45നായിരുന്നു ടെലിഗ്രാം കൗണ്ടര്‍ അടച്ചത്. ഡല്‍ഹിയിലെ സെന്‍ട്രല്‍ ടെലിഗ്രാഫ് ഓഫീസില്‍ നിന്ന് അശ്വിനി മിശ്രയാണ് രാഹുല്‍ ഗാന്ധിക്കും ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറലിനും ചരിത്രത്തിന്റെ ഭാഗമായ സന്ദേശമയച്ചത്. കമ്പിയില്ലാകമ്പിയുടെ അവസാനദിനത്തില്‍ സന്ദേശത്തിലൂടെ ലഭിച്ചത് 68837 രൂപ. 2197 ബുക്കിംഗുകളാണ് അവസാന ദിനമായ ഞായറാഴ്ച ലഭിച്ചത്. ഇതില്‍ 1329 എണ്ണം കമ്പ്യൂട്ടര്‍ വഴിയും 91 എണ്ണം ഫോണ്‍വഴിയുമാണ്.
ഏതാണ്ട് മുപ്പത് വര്‍ഷം മുമ്പുവരെ രാജ്യത്ത് സജീവമായി നിലനിന്നിരുന്ന ടെലിഗ്രാം സേവനത്തിന് മൊബൈല്‍ ഫോണിന്റെ വരവോടെയാണ് ജരാനരകള്‍ ബാധിച്ചു തുടങ്ങിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തോടെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 86.7കോടിയെത്തിയതോടെ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ടെലിഗ്രാം സേവനത്തിനുണ്ടായ നഷ്ടം 25കോടിയായിരുന്നു. ഈ പശ്ചാത്തലത്തില്‍ മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമായതോടെയാണ് കമ്പിയില്ലാകമ്പിയുടെ സേവനം അവസാനിപ്പിക്കാന്‍ പോസ്റ്റല്‍ വകുപ്പ് തീരുമാനിച്ചത്. ഇതോടെ 163 വര്‍ഷമായി കോടിക്കണക്കിന് പേരുടെ നെഞ്ചിടിപ്പ് കൂട്ടിയ ഒരു സേവനമാണ് വിസ്മൃതിയിലേക്ക് മറഞ്ഞത്.

LIVE NEWS - ONLINE

  • 1
    25 mins ago

    തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റുമരിച്ചു

  • 2
    11 hours ago

    യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍

  • 3
    13 hours ago

    തൊഴിയൂര്‍ സുനില്‍ വധകേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍

  • 4
    16 hours ago

    ഒരടി കിട്ടിയാല്‍ തിരിച്ചടിക്കാതിരിക്കാന്‍ താന്‍ ഗാന്ധിയനല്ല: മന്ത്രി ജലീല്‍

  • 5
    16 hours ago

    ജാതിമത വികാരം ഇളക്കിവിടാന്‍ യു ഡി എഫ് ശ്രമം: കോടിയേരി

  • 6
    20 hours ago

    നാല്‍പ്പത്തിയൊന്നിലെ ആദ്യ വീഡിയോ ഗാനം

  • 7
    20 hours ago

    തലച്ചോറ് ശുഷ്‌കമയവന്‍ തന്റെ തലയോട്ടിയെ വിശകലനം ചെയ്യേണ്ട: വിഎസ്

  • 8
    20 hours ago

    ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ല: ചെന്നിത്തല

  • 9
    20 hours ago

    ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ല: ചെന്നിത്തല