Friday, November 15th, 2019

രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെട്ടാല്‍ നോക്കിയിരിക്കില്ല : കാന്തപുരം

കോഴിക്കോട്: തിരുകേശ വിവാദം വീണ്ടും ചൂടുപിടിക്കുന്നു. തിരുകേശ വിവാദവുമായി ബന്ധപ്പെട്ട് ഏതു മുടിയും കത്തുമെന്ന സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനക്ക് രൂക്ഷഭാഷയില്‍ മറുപടിയുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്ത്. തിരുകേശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ പിണറായിക്ക് അവകാശമില്ലെന്നും രാഷ്ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെട്ടാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും കാന്തപുരം പറഞ്ഞു. മതത്തില്‍ രാഷ്ട്രിയക്കാര്‍ ഇടപെടരുതെന്ന് കാന്തപുരം മുന്നറിയിപ്പു നല്‍കി. രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടുന്നത് വര്‍ഗീയത വളര്‍ത്തും. തിരുകേശത്തെ കുറിച്ച് രാഷ്ട്രീയക്കാക്കാര്‍ക്കെന്നല്ല മറ്റൊരു മതക്കാര്‍ക്കും … Continue reading "രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെട്ടാല്‍ നോക്കിയിരിക്കില്ല : കാന്തപുരം"

Published On:Feb 20, 2012 | 6:20 am

കോഴിക്കോട്: തിരുകേശ വിവാദം വീണ്ടും ചൂടുപിടിക്കുന്നു. തിരുകേശ വിവാദവുമായി ബന്ധപ്പെട്ട് ഏതു മുടിയും കത്തുമെന്ന സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനക്ക് രൂക്ഷഭാഷയില്‍ മറുപടിയുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്ത്. തിരുകേശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ പിണറായിക്ക് അവകാശമില്ലെന്നും രാഷ്ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെട്ടാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും കാന്തപുരം പറഞ്ഞു.
മതത്തില്‍ രാഷ്ട്രിയക്കാര്‍ ഇടപെടരുതെന്ന് കാന്തപുരം മുന്നറിയിപ്പു നല്‍കി. രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടുന്നത് വര്‍ഗീയത വളര്‍ത്തും. തിരുകേശത്തെ കുറിച്ച് രാഷ്ട്രീയക്കാക്കാര്‍ക്കെന്നല്ല മറ്റൊരു മതക്കാര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമില്ല. തിരുകേശവിവാദം മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ടകാര്യമല്ല. അത് അന്ധവിശ്വാസമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് മതപണ്ഡിതന്‍മാരും മുസ്ലീങ്ങളുമാണ്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറ്റുള്ളവരും ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് കാന്തപുരം പറഞ്ഞു. പ്രവാചകന്റെ തിരുകേശം കത്തില്ലെന്നാണ് മുസ്ലീം സമുദായത്തിലുള്ളവരുടെ വിശ്വാസം. അത് പ്രവാചകന്റെ അമാനുഷികതയാണ്. അതിനെക്കുറിച്ച് അറിയാത്തവര്‍ സംസാരിക്കരുതെന്നും കാന്തപുരം വ്യക്തമാക്കി. രാഷ്ട്രീയമായി ഏതു പാര്‍ട്ടിയെ പിന്തുണച്ചാലും മതത്തില്‍ കൈവച്ചാല്‍ മറുപടി പറയുമെന്നും കാന്തപുരം പറഞ്ഞു. എ പി വിഭാഗത്തിന്റെ നിലപാട് ഒരുകാലത്തും ഒരു പ്രത്യേകരാഷ്ട്രീയപാര്‍ട്ടിക്ക് ഒപ്പം നിന്നിട്ടില്ല. ഇനി നില്‍ക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയശ്രദ്ധ കിട്ടാനാണോ പിറണായി ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുകേശം സംബന്ധിച്ച് മുസ്‌ലീം മതവിഭാഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാവാം. അത് ഈ കാര്യത്തില്‍ മാത്രമല്ല ഉണ്ടായിട്ടുള്ളത്. മുമ്പും പലകാര്യങ്ങളിലും ഇത്തരത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് നടക്കാന്‍ പോകുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ‘വാഗ്ഭാടനന്ദ ഗുരുവും കേരളീയ നവോത്ഥാനവും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യവെ ‘തിരുകേശ വിവാദം അനാവശ്യമാണെന്നും ഏതു മുടി കത്തിച്ചാലും കത്തു’മെന്ന പിണറായി വിജയന്റെ പ്രസ്താവനയാണ് വിവാദമായത്. മതപരവും ജാതിപരവുമായ വേര്‍തിരിവ് തിരിച്ചുകൊണ്ടുവരാന്‍ ശ്രമമുണ്ട്. ഹിന്ദുക്കള്‍ക്ക് ദൈവങ്ങളേക്കാള്‍ കൂടുതല്‍ ആള്‍ദൈവങ്ങളാണ്. മുടിയെച്ചൊല്ലിയാണ് വേറൊരു കൂട്ടരുടെ തര്‍ക്കം. മുടി ആരുടേതായാലും കത്തിച്ചാല്‍ കത്തുമെന്ന് നമുക്കറിയാം. എന്നാല്‍ മുടി കത്തില്ലെന്നാണ് ഇപ്പോള്‍ ഒരു കൂട്ടരുടെ അവകാശവാദം. തര്‍ക്കങ്ങള്‍ ഇത്തരത്തിലാണ് പോകുന്നതെന്നായിരുന്നു പിണറായിയുടെ വിവാദ പരാമര്‍ശം.
അതേസമയം സി പി എമ്മും കാന്തപുരം എ പി വിഭാഗവും തമ്മിലുള്ള പുതിയ പോര് ഏറെ ശ്രദ്ധയോടൊണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മിനു പിന്നില്‍ അടിയുറച്ച് നിന്നവരാണ് കാന്തപുരം വിഭാഗം.

LIVE NEWS - ONLINE

 • 1
  7 hours ago

  മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി

 • 2
  10 hours ago

  ഇന്‍ഡോറിലും മായങ്കിന് ഡബിള്‍

 • 3
  11 hours ago

  മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി; ശിക്ഷ നടപ്പാക്കും

 • 4
  12 hours ago

  മല കയറണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ

 • 5
  14 hours ago

  പൊട്ടിത്തെറിക്കട്ടെ കായിക കൗമാരം

 • 6
  14 hours ago

  കരിപ്പൂരില്‍ സ്വര്‍ണവേട്ട; മൂന്നംഗസംഘം പിടിയില്‍

 • 7
  14 hours ago

  നാക്ക് പിഴ; മന്ത്രി മണി ഖേദം പ്രകടിപ്പിച്ചു

 • 8
  14 hours ago

  ശബരിമലയില്‍ തല്‍ക്കാലം യുവതികളെ കയറ്റേണ്ടതില്ലെന്ന് നിയമോപദേശം.

 • 9
  15 hours ago

  സര്‍ക്കാറിന് നിയമോപദേശം; യുവതികളെ തല്‍ക്കാലം കയറ്റേണ്ട