Wednesday, January 29th, 2020

രാജ്്കുമാറിനെ ചികിത്സിച്ചതായി വൈദ്യന്റെ വെളിപ്പെടുത്തല്‍

മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും

Published On:Jul 6, 2019 | 11:16 am

ഇടുക്കി: പരിക്കേറ്റ രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ വെച്ച് വൈദ്യന്‍ പരിശോധിച്ചതിന് സ്ഥിരീകരണം. പോലീസ് അനധികൃത കസ്റ്റഡിയില്‍ വെച്ച ജൂണ്‍ 13ന് വൈകിട്ട് രാജ്കുമാറിനെ സ്‌റ്റേഷനിലെത്തി ചികിത്സിച്ചിരുന്നെന്ന് തൂക്കുപാലം സ്വദേശിയായ വൈദ്യന്‍ വെളിപ്പെടുത്തി. ഇതിന് പ്രതിഫലമായി 500 രൂപ പോലീസ് നല്‍കിയെന്നും വൈദ്യന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് വൈദ്യന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്കുമാര്‍ കേസിലെ മൂന്നാം പ്രതിയായ പോലീസ് ഡ്രൈവര്‍ നിയാസാണ് വൈദ്യനെ സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നത്. രാജ്കുമാറിനെ പോലീസ് അനധികൃത കസ്റ്റഡിയില്‍ സൂക്ഷിച്ച ജൂണ്‍ 13ന് വൈകിട്ട് 3 മണിക്ക് സ്‌റ്റേഷനിലെത്തി ചികിത്സ നല്‍കി. ലോക്കപ്പിലായിരുന്ന രാജ്കുമാറിന് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ് പരിക്കേറ്റെന്നാണ് അന്ന് പോലീസ് അറിയിച്ചിരുന്നതെന്നും വൈദ്യന്‍ പറഞ്ഞു.
‘മുട്ടിനു വയ്യായിരുന്നു. തുടര്‍ന്ന് രാജ്കുമാറിന്റെ മുട്ടില്‍ മരുന്ന് വെച്ചു കെട്ടി. പോലീസ് സ്റ്റേഷനുസമീപത്തെ വൈദ്യശാലയില്‍ നിന്നാണ് മുറിവെണ്ണ വാങ്ങിയത്. പോലീസ് കാന്റീനില്‍ നിന്നാണ് മുറിവെണ്ണ ചൂടാക്കിയ’ തെന്നും വൈദ്യന്‍ വെളിപ്പെടുത്തി.തൂക്കുപാലം സ്വദേശിയായ വൈദ്യന്റെ മൊഴി അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തിയേക്കും.

 

LIVE NEWS - ONLINE

  • 1
    9 hours ago

    സൂപ്പര്‍ ഇന്ത്യ

  • 2
    9 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 3
    11 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 4
    11 hours ago

    തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

  • 5
    13 hours ago

    കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

  • 6
    14 hours ago

    ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

  • 7
    14 hours ago

    ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

  • 8
    14 hours ago

    യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

  • 9
    14 hours ago

    ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി