Monday, September 21st, 2020

രാജ്യത്ത് ഐ എസ് സാന്നിധ്യം ഏറ്റവും കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്നത് കേരളത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര അഭ്യന്തര സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം, കേരളത്തിലെ ഏതൊക്കെ കേസുകള്‍ക്കാണ് ഐ എസ് ബന്ധമെന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐ എസ് സാന്നിധ്യം ശക്തമായിട്ടുള്ളതെന്ന് എന്‍ ഐ എ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഐ … Continue reading "രാജ്യത്ത് ഐ എസ് സാന്നിധ്യം ഏറ്റവും കൂടുതല്‍ കേരളത്തില്‍"

Published On:Sep 16, 2020 | 2:43 pm

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്നത് കേരളത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര അഭ്യന്തര സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം, കേരളത്തിലെ ഏതൊക്കെ കേസുകള്‍ക്കാണ് ഐ എസ് ബന്ധമെന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല.
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐ എസ് സാന്നിധ്യം ശക്തമായിട്ടുള്ളതെന്ന് എന്‍ ഐ എ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഐ എസ് ബന്ധമുള്ള 122 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം കിട്ടുന്നുണ്ടെന്നും രാജ്യത്തെ സൈബര്‍ മേഖല നിരീക്ഷണത്തിലാണെന്നും മന്ത്രി വിശദീകരിച്ചു. ഇതുവരെയായി 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    2 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    2 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    2 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    2 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    3 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    3 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    3 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    3 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍