Saturday, May 30th, 2020

മാര്‍ ആലഞ്ചേരി കര്‍ദ്ദിനാള്‍ പദവിയില്‍

വത്തിക്കാന്‍ സിറ്റി : സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍ദ്ദിനാളായി സ്ഥാനമേറ്റു. മാര്‍ ആലഞ്ചേരിക്കൊപ്പം 21 പേരും ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയില്‍ നിന്നും കര്‍ദിനാള്‍ പദവി സ്വീകരിച്ചു. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തില്‍ നടന്ന ഭക്തിസാന്ദ്രമായ ചടങ്ങില്‍ പുതിയ 22 കര്‍ദിനാള്‍മാര്‍ക്ക് മാര്‍പാപ്പ സ്ഥാനികദേവാലയം നിശ്ചയിച്ചു കൊടുത്ത ശേഷം കര്‍ദിനാള്‍ സ്ഥാനത്തിന്റെ അടയാളമായ ചുവന്ന തൊപ്പിയും മോതിരവും അണിയിച്ചു. ഇനി ഞായറാഴ്ച രാവിലെ ഒമ്പതരക്ക് മാര്‍പാപ്പ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും മറ്റ് … Continue reading "മാര്‍ ആലഞ്ചേരി കര്‍ദ്ദിനാള്‍ പദവിയില്‍"

Published On:Feb 18, 2012 | 1:57 pm

വത്തിക്കാന്‍ സിറ്റി : സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍ദ്ദിനാളായി സ്ഥാനമേറ്റു. മാര്‍ ആലഞ്ചേരിക്കൊപ്പം 21 പേരും ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയില്‍ നിന്നും കര്‍ദിനാള്‍ പദവി സ്വീകരിച്ചു. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തില്‍ നടന്ന ഭക്തിസാന്ദ്രമായ ചടങ്ങില്‍ പുതിയ 22 കര്‍ദിനാള്‍മാര്‍ക്ക് മാര്‍പാപ്പ സ്ഥാനികദേവാലയം നിശ്ചയിച്ചു കൊടുത്ത ശേഷം കര്‍ദിനാള്‍ സ്ഥാനത്തിന്റെ അടയാളമായ ചുവന്ന തൊപ്പിയും മോതിരവും അണിയിച്ചു. ഇനി ഞായറാഴ്ച രാവിലെ ഒമ്പതരക്ക് മാര്‍പാപ്പ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും മറ്റ് പുതിയ കര്‍ദിനാള്‍മാര്‍ക്കുമൊപ്പം വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ സമൂഹബലി അര്‍പ്പിക്കും. അന്ന് ഉച്ചകഴിഞ്ഞ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാനിലെ സീറോ മലബാര്‍ സമൂഹം സ്വീകരണം നല്‍കും.
ഇന്ത്യയില്‍ നിന്നുള്ള 16ാമതായും കേരളത്തില്‍ നിന്ന് നാലാമതായും കര്‍ദ്ദിനാള്‍ പദവിയിലെത്തുന്നയാളാണ് 67 കാരനായ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാര്‍ ജോസഫ് പാറേക്കാട്ടില്‍, മാര്‍ ആന്റണി പടിയറ, മാര്‍ വര്‍ക്കി വിതയത്തില്‍ എന്നിവരായിരുന്നു മുന്‍ഗാമികള്‍. മാര്‍ ആലഞ്ചേരിയുള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് കര്‍ദ്ദിനാള്‍മാര്‍ക്ക് മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുണ്ട്.
1945 ഏപ്രില്‍ 19 ന് ഫിലിപ്പോസിന്റെയും മേരിയുടെയും മകനായി ചങ്ങനാശ്ശേരിയിലാണ് ജോര്‍ജ് ആലഞ്ചേരി ജനിച്ചത്.

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്