Tuesday, May 26th, 2020

മത്സ്യബന്ധന കപ്പലിലിടിച്ച് രണ്ടു പേര്‍ മരണപ്പെട്ടു

ആലപ്പുഴ : മത്സ്യബന്ധന ബോട്ട് കപ്പലിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു. മൂന്നു പേരെ പേരെ കാണാതായി. കോവില്‍ത്തോട്ടം സ്വദേശി ജസ്റ്റിന്‍, പുത്തന്‍തുറ സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം നീണ്ടകരയില്‍ നിന്ന് ഏഴു പേരുമായി മത്സ്യബന്ധനത്തിന് പോയ ഡോണ്‍1 എന്ന ബോട്ടാണ് പുലര്‍ച്ചെ മൂന്നു മണിയോടെ ചേര്‍ത്തല മനക്കോടം ഭാഗത്ത് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബോട്ട് പൂര്‍ണ്ണമായും തകര്‍ന്ന് മുങ്ങി. ജസ്റ്റിന്‍, സേവ്യര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കരയിലെത്തിച്ചു. പരിക്കുകളോടെ രക്ഷപെട്ട മൈക്കിള്‍, ജോസഫ് എന്നിവരെ ആലപ്പുഴ മെഡിക്കല്‍ … Continue reading "മത്സ്യബന്ധന കപ്പലിലിടിച്ച് രണ്ടു പേര്‍ മരണപ്പെട്ടു"

Published On:Mar 1, 2012 | 5:00 am

ആലപ്പുഴ : മത്സ്യബന്ധന ബോട്ട് കപ്പലിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു. മൂന്നു പേരെ പേരെ കാണാതായി. കോവില്‍ത്തോട്ടം സ്വദേശി ജസ്റ്റിന്‍, പുത്തന്‍തുറ സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം നീണ്ടകരയില്‍ നിന്ന് ഏഴു പേരുമായി മത്സ്യബന്ധനത്തിന് പോയ ഡോണ്‍1 എന്ന ബോട്ടാണ് പുലര്‍ച്ചെ മൂന്നു മണിയോടെ ചേര്‍ത്തല മനക്കോടം ഭാഗത്ത് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബോട്ട് പൂര്‍ണ്ണമായും തകര്‍ന്ന് മുങ്ങി.
ജസ്റ്റിന്‍, സേവ്യര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കരയിലെത്തിച്ചു. പരിക്കുകളോടെ രക്ഷപെട്ട മൈക്കിള്‍, ജോസഫ് എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാണാതായ ക്ലീറ്റസ്, ബെര്‍ണാഡ്, സന്തോഷ് എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ബോട്ടനിടിച്ച കപ്പലിനെയും തീരദേശ സേനയും നാവികസേനയും തെരയുകയാണ്. കൊല്ലം, എറണാകുളം ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5000 രൂപവീതവും പരിക്കേറ്റവര്‍ക്ക് 2000 രൂപവീതവും സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിനിടെ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആരോപിച്ച് രോഷാകുലരായ മത്സ്യത്തൊഴിലാളികള്‍ തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍ ഉപരോധിച്ചു. കൊല്ലം ജില്ലാ കലക്ടറുടെ വാഹനവും തടഞ്ഞുവെച്ചു.

LIVE NEWS - ONLINE

  • 1
    16 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    19 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    21 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    22 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    1 day ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    1 day ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    1 day ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    1 day ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്