Monday, September 21st, 2020

മഞ്ജരേക്കറെ കമന്ററി പറയാന്‍ വേണ്ടെന്ന് ബി സി സി ഐ: ഐ പി എല്ലിന്റെ പുതിയ പാനലില്‍ പേരില്ല

ന്യൂഡല്‍ഹി: ഐപിഎല്‍ കമന്ററി പാനലില്‍ നിന്ന് സഞ്ജയ് മഞ്ജരേക്കറെ ഒഴിവാക്കി ബി സി സി ഐ. ഇംഗ്ലീഷ്, ഹിന്ദി കമന്ററി പാനല്‍ അംഗങ്ങളെ പ്രഖ്യാപിച്ചതോടെയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ മഞ്ജരേക്കറെ ഒഴിവാക്കിയതായി തെളിഞ്ഞത്. ഇംഗ്ലിഷില്‍ സുനില്‍ ഗാവസ്‌കര്‍, ഹര്‍ഷ ഭോഗ്‌ലെ, കുമാര്‍ സങ്കക്കാര, ഇയാന്‍ ബിഷപ്, ലിസ സ്തലേക്കര്‍, ഡാനി മോറിസണ്‍ തുടങ്ങിയവര്‍ കമന്ററി ബോക്‌സിലുണ്ടാവും. ഇര്‍ഫാന്‍ പഠാന്‍, ആശിഷ് നെഹ്‌റ, ജതിന്‍ സപ്രു, നിഖില്‍ ചോപ്ര, സഞ്ജയ് ബംഗാര്‍ തുടങ്ങിയവര്‍ ഹിന്ദിയിലും കളി പറയും. … Continue reading "മഞ്ജരേക്കറെ കമന്ററി പറയാന്‍ വേണ്ടെന്ന് ബി സി സി ഐ: ഐ പി എല്ലിന്റെ പുതിയ പാനലില്‍ പേരില്ല"

Published On:Sep 14, 2020 | 3:13 pm

ന്യൂഡല്‍ഹി: ഐപിഎല്‍ കമന്ററി പാനലില്‍ നിന്ന് സഞ്ജയ് മഞ്ജരേക്കറെ ഒഴിവാക്കി ബി സി സി ഐ. ഇംഗ്ലീഷ്, ഹിന്ദി കമന്ററി പാനല്‍ അംഗങ്ങളെ പ്രഖ്യാപിച്ചതോടെയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ മഞ്ജരേക്കറെ ഒഴിവാക്കിയതായി തെളിഞ്ഞത്. ഇംഗ്ലിഷില്‍ സുനില്‍ ഗാവസ്‌കര്‍, ഹര്‍ഷ ഭോഗ്‌ലെ, കുമാര്‍ സങ്കക്കാര, ഇയാന്‍ ബിഷപ്, ലിസ സ്തലേക്കര്‍, ഡാനി മോറിസണ്‍ തുടങ്ങിയവര്‍ കമന്ററി ബോക്‌സിലുണ്ടാവും. ഇര്‍ഫാന്‍ പഠാന്‍, ആശിഷ് നെഹ്‌റ, ജതിന്‍ സപ്രു, നിഖില്‍ ചോപ്ര, സഞ്ജയ് ബംഗാര്‍ തുടങ്ങിയവര്‍ ഹിന്ദിയിലും കളി പറയും. 2008ല്‍ ഐപിഎല്ലിന്റെ തുടക്കം മുതല്‍ കമന്റേറ്ററായിരുന്നു മഞ്ജരേക്കര്‍. ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്ലെ, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് കമന്ററി പാനലില്‍ നിന്ന് മഞ്ജരേക്കറെ ഒഴിവാക്കുന്നതിലേക്ക് ബിസിസിഐയെ നയിച്ചത്.
ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരക്ക് മുന്നോടി ആയാണ് മഞ്ജരേക്കറെ കമന്ററി പാനലില്‍ നിന്ന് ബിസിസിഐ നീക്കിയത്. തുടര്‍ന്ന് മഞ്ജരേക്കര്‍ ജഡേജയോടും ഭോഗ്ലെയോടും മാപ്പ് അപേക്ഷിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം അദ്ദേഹം വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐക്ക് രണ്ട് തവണ മെയില്‍ അയച്ചു. ഐപിഎല്‍ 13ആം സീസണിലെ കമന്ററി പാനലില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നായിരുന്നു മഞ്ജരേക്കറുടെ അഭ്യര്‍ത്ഥന. ബിസിസിഐയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നും കഴിഞ്ഞ് പോയതില്‍ മാപ്പ് നല്‍കണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. സെപ്തംബര്‍ 19നാണ് ഇക്കൊല്ലത്തെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.

LIVE NEWS - ONLINE

 • 1
  2 hours ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  2 hours ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  3 hours ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  3 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  3 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  3 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  4 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  4 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  4 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍