Tuesday, February 18th, 2020

ബ്യാരി മികച്ച ചിത്രം ; വിദ്യാ ബാലന്‍ നടി

ന്യൂഡല്‍ഹി : 59 ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി മലയാളി സംവിധായകന്‍ സുവീരന്റെ ബ്യാരി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി മലയാളിയായ വിദ്യാ ബാലനും നടനായി ഗിരീഷ് കുല്‍ക്കര്‍ണിയും തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ പിന്തള്ളപ്പെട്ടപ്പോള്‍ അന്യഭാഷാചിത്രങ്ങളിലൂടെ മലയാളികള്‍ തിളങ്ങിയെന്ന പ്രത്യേകതയും ഇത്തവമത്തെ പുരസ്‌കാരത്തിനുണ്ട്. മറാഠി ചിത്രമായ ദേവൂളിനൊപ്പമാണ് ബ്യാരിയും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടത്. കാസര്‍ഗോഡിനടുത്ത പ്രദേശത്ത് മുസ്‌ലിങ്ങള്‍ സംസാരിക്കുന്ന ലിപിയില്ലാത്ത ‘ബ്യാരി’ ഭാഷയിലെടുത്തതാണ് ബ്യാരി എന്ന ചിത്രം. ഇതിലെ നാദിറ എന്ന കഥാപാത്രത്തെ … Continue reading "ബ്യാരി മികച്ച ചിത്രം ; വിദ്യാ ബാലന്‍ നടി"

Published On:Mar 7, 2012 | 8:22 am

ന്യൂഡല്‍ഹി : 59 ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി മലയാളി സംവിധായകന്‍ സുവീരന്റെ ബ്യാരി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി മലയാളിയായ വിദ്യാ ബാലനും നടനായി ഗിരീഷ് കുല്‍ക്കര്‍ണിയും തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ പിന്തള്ളപ്പെട്ടപ്പോള്‍ അന്യഭാഷാചിത്രങ്ങളിലൂടെ മലയാളികള്‍ തിളങ്ങിയെന്ന പ്രത്യേകതയും ഇത്തവമത്തെ പുരസ്‌കാരത്തിനുണ്ട്. മറാഠി ചിത്രമായ ദേവൂളിനൊപ്പമാണ് ബ്യാരിയും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടത്. കാസര്‍ഗോഡിനടുത്ത പ്രദേശത്ത് മുസ്‌ലിങ്ങള്‍ സംസാരിക്കുന്ന ലിപിയില്ലാത്ത ‘ബ്യാരി’ ഭാഷയിലെടുത്തതാണ് ബ്യാരി എന്ന ചിത്രം. ഇതിലെ നാദിറ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മലയാളി നടി മല്ലികക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ട്.
ആത്മഹത്യ ചെയ്ത നടി സില്‍ക്ക് സ്മിതയുടെ കഥ പറയുന്ന ബോളിവുഡ് ചിത്രമായ ‘ഡേര്‍ട്ടി പിക്ചറ’ിലെ അഭിനയത്തിനാണ് വിദ്യാ ബാലന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.
രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് പ്രാദേശിക ഭാഷാ വിഭാഗത്തില്‍ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഷെറി സംവിധാനം ചെയ്ത ‘ആദിമധ്യാന്ത’ത്തിന് ജൂറിയുടെ പ്രത്യേകം പരാമര്‍ശം ലഭിച്ചു. ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം സുശീന്ദ്രന്‍ സംവിധാനം ചെയ്ത അഴഗാര്‍ സ്വാമിയിന്‍ കുതിരൈ എന്ന തമിഴ് ചിത്രത്തിനാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് അപ്പുക്കുട്ടി മികച്ച സഹനടനുള്ള പുരസ്‌കാരവും സ്വന്തമാക്കി.
മലയാളത്തില്‍ നിന്ന് അഞ്ച് ചിത്രങ്ങള്‍ ദേശീയ അവാര്‍ഡിനായി മത്സരിച്ചെങ്കിലും ഒന്നു പോലും അവസാന റൗണ്ടിലെത്തിയില്ല.
രോഹിണി ഹട്ടങ്കടി അധ്യക്ഷയായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. മലയാളത്തില്‍ നിന്ന് കെ.പി കുമാരനും ജൂറിയില്‍ അംഗമായിരുന്നു

LIVE NEWS - ONLINE

  • 1
    12 mins ago

    നാല്‍പ്പത്തിമൂന്ന് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍

  • 2
    24 mins ago

    കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം; മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

  • 3
    1 hour ago

    അമ്മയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊന്ന് ചാക്കില്‍കെട്ടി വഴിയില്‍ തള്ളി

  • 4
    1 hour ago

    പരീക്ഷയെഴുതുന്നതിനായി അലന്‍ ഷുഹൈബിനെ ഇന്ന് കണ്ണൂരിലെത്തിക്കും

  • 5
    1 hour ago

    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ലീഗ് തടസ ഹരജി നല്‍കി

  • 6
    2 hours ago

    തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ലീഗ് തടസ ഹരജി നല്‍കി

  • 7
    2 hours ago

    ആറ് ജില്ലകളില്‍ ചൂട് വര്‍ധിക്കും

  • 8
    2 hours ago

    മലപ്പുറം സ്വദേശി ദുബായിയില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു

  • 9
    2 hours ago

    കായിക നൊബേല്‍ സച്ചിന്