Saturday, May 30th, 2020

പി ബി വീണ്ടും തിരുത്തി : വി എസിനെതിരായ കുറ്റപത്രം മരവിപ്പിച്ചു

തിരു : സി പി എം സംസ്ഥാന സമ്മേളനത്തില്‍ അസാധാരണ സംഭവ വികാസങ്ങള്‍ തുടരുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ട് വിവാദമായതിനെ തുടര്‍ന്ന് വി എസ് അച്യുതാനന്ദനെതിരായ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ഭാഗം പി ബി മരവിപ്പിച്ചു. വി എസിനെതിരെ രൂക്ഷ വിമര്‍ശനമുള്ള ഭാഗം മരവിപ്പിക്കുന്നതായി ചര്‍ച്ചക്ക് മറുപടി പറയവെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുമ്പെ പി ബിയും കേന്ദ്ര കമ്മിറ്റിയും ചേരുമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കാരാട്ട് പറഞ്ഞു. സി പി എമ്മിലെ അനിതരസാധാരണമായ … Continue reading "പി ബി വീണ്ടും തിരുത്തി : വി എസിനെതിരായ കുറ്റപത്രം മരവിപ്പിച്ചു"

Published On:Feb 9, 2012 | 2:56 pm

തിരു : സി പി എം സംസ്ഥാന സമ്മേളനത്തില്‍ അസാധാരണ സംഭവ വികാസങ്ങള്‍ തുടരുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ട് വിവാദമായതിനെ തുടര്‍ന്ന് വി എസ് അച്യുതാനന്ദനെതിരായ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ഭാഗം പി ബി മരവിപ്പിച്ചു. വി എസിനെതിരെ രൂക്ഷ വിമര്‍ശനമുള്ള ഭാഗം മരവിപ്പിക്കുന്നതായി ചര്‍ച്ചക്ക് മറുപടി പറയവെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുമ്പെ പി ബിയും കേന്ദ്ര കമ്മിറ്റിയും ചേരുമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കാരാട്ട് പറഞ്ഞു.
സി പി എമ്മിലെ അനിതരസാധാരണമായ ഒരു തിരുത്തലിനാണ് ഇന്ന് കേരളം സാക്ഷിയായിരിക്കുന്നത്. പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ഗുരുതരമായ പരാമര്‍ശങ്ങളില്‍ തനിക്ക് മറുപടി പറയാന്‍ അവസരം നല്‍കണമെന്ന് വി എസ് ആവശ്യപ്പെട്ടതോടെ പി ബി അപകടം മണത്തിരുന്നു. വി എസിന്റെ മറുപടി ഔദ്യോഗിക പക്ഷത്തിന്റെ വായടപ്പിക്കുന്നതായിരിക്കുമെന്നും പി ബി കണക്കു കൂട്ടിയതിനാലാണ് കുറ്റപത്രം തിരുത്താന്‍ തയ്യാറാകുന്നതെന്നാണ് സൂചന.
ഉച്ചതിരിഞ്ഞ് ചേര്‍ന്ന അവയ്‌ലബിള്‍ പി ബി വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍ സീതാറാം യെച്ചൂരിയും വൃന്ദ കാരാട്ടും വി എസിന് അനുകൂല തീരുമാനമെടുക്കുകയായിരുന്നു. റിപ്പോര്‍ട്ടിന്റെ മരവിപ്പിച്ച ഭാഗം പി ബിയും കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്യും. ്‌തേസമയം പി ബിയുടേത് അസാധാണ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചവെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്