Thursday, April 2nd, 2020

പിണറായിക്ക് എന്തിനാണ് തോക്കും തിരയും : കെ എം ഷാജി

അഴീക്കോട് : തൊഴിലാളിവര്‍ഗത്തിന്റെ ആരാധ്യനായ നേതാവിന് എന്തിനാണ് തോക്കും തിരയും. ലാപ്‌ടോപ്പിന്റെ കവറില്‍ നിന്നും ചെന്നൈയില്‍ പോലീസ് തിരകള്‍ പിടിച്ചു. പിണറായി വിജയന്റെ ലാപ്‌ടോപ്പ് ബാഗില്‍ നിന്നും തിരകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ഇത്രകാലമായിട്ടും സി.പി.എമ്മുകാര്‍ ഒന്നും മിണ്ടാത്തത് എന്താണ്. കെ.എം ഷാജി എം.എല്‍.എയുടെ ചോദ്യം. ഇന്നലെ പൊയ്തുംകടവില്‍ യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂത്ത്‌ലീഗിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ്കൂടിയായ കെ.എം ഷാജി. കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി നേതാവ് ഇന്നുവരെ തോക്കം തിരയുമായി നടന്നിട്ടില്ല. … Continue reading "പിണറായിക്ക് എന്തിനാണ് തോക്കും തിരയും : കെ എം ഷാജി"

Published On:Apr 30, 2012 | 7:48 am

അഴീക്കോട് : തൊഴിലാളിവര്‍ഗത്തിന്റെ ആരാധ്യനായ നേതാവിന് എന്തിനാണ് തോക്കും തിരയും. ലാപ്‌ടോപ്പിന്റെ കവറില്‍ നിന്നും ചെന്നൈയില്‍ പോലീസ് തിരകള്‍ പിടിച്ചു. പിണറായി വിജയന്റെ ലാപ്‌ടോപ്പ് ബാഗില്‍ നിന്നും തിരകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ഇത്രകാലമായിട്ടും സി.പി.എമ്മുകാര്‍ ഒന്നും മിണ്ടാത്തത് എന്താണ്. കെ.എം ഷാജി എം.എല്‍.എയുടെ ചോദ്യം. ഇന്നലെ പൊയ്തുംകടവില്‍ യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂത്ത്‌ലീഗിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ്കൂടിയായ കെ.എം ഷാജി.
കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി നേതാവ് ഇന്നുവരെ തോക്കം തിരയുമായി നടന്നിട്ടില്ല. തൊഴിലാളിവര്‍ഗത്തിന്റെ നേതാവിന് എന്തിനാടോ തോക്കും തിരയും. ആണും പെണ്ണുംകെട്ട ഒരാളെയും കൂട്ടിയാണ് പി. ജയരാജന്‍ അരിയിലേക്ക് പോയത്. അഭിനയചക്രവര്‍ത്തിയായ ടി.വി. രാജേഷ് എം.എല്‍.എ പോലെയുള്ള ഒരാളെ കൂട്ടി നടക്കുമ്പോള്‍ ശ്രദ്ധിക്കണം. ഏത് സാഹചര്യത്തിലും കരഞ്ഞ് അഭിനയിക്കും. ആണത്വമുള്ളവരെ കൂട്ടി നടന്നാല്‍ ജയരാജന് നന്ന്. എന്റെ ബാപ്പ നല്ല തറവാട്ടില്‍ പിറന്നവനാണെന്ന് ഷാജി പറഞ്ഞു. അധ്വാനിച്ച് ജീവിക്കണമെന്നാണ് എന്നെ പഠിപ്പിച്ചത്. അങ്ങനെയായിരിക്കണം പാര്‍ട്ടി പ്രവര്‍ത്തകര്‍. അല്ലാതെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തി അതിലൂടെ നക്കി തിന്നുന്ന സ്വഭാവം എനിക്കില്ല. ഞാന്‍ നല്ല ബിസിനസുകാരനാണ്.
ഭൂമി ഇടപാടില്‍ എന്നോട് രാജിവെക്കാന്‍ പറയാന്‍ എസ്.ഡി.പി.ഐക്കാരനോ എന്‍.ഡി.എഫ് കാരനോ അവകാശമില്ല. തീവ്രവാദികളുടെ ഒറ്റവോട്ടും എന്റെ പെട്ടിയില്‍ വീണിട്ടില്ല. അഥവാ ഏതെങ്കിലും തീവ്രവാദിക്കാരന്‍ വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ അവന്റെ പെരടിക്ക് അടിക്കുമെന്നും ഫസലിനെ സി.പി.എംകാര്‍ കൊന്നപ്പോള്‍ രക്തംവിറ്റ് കാശുണ്ടാക്കിയ പാര്‍ട്ടിയാണ് എന്‍.ഡി.എഫ് എന്നും അദ്ദേഹം പറഞ്ഞു.
സി.പി. റഷീദ് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. വി.പി. വമ്പന്‍, കെ.പി.എ സലീം, ടി. സൈഫുദ്ദീന്‍, ഈസാന്‍ പാപ്പിനിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ജലാലുദ്ദീന്‍ അറഫാത്ത് സ്വാഗതം പറഞ്ഞു. റമീസ് നന്ദിയും പറഞ്ഞു. നേരത്തെ പ്രകടനവും നടന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയും ചിലര്‍ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കി.

LIVE NEWS - ONLINE

 • 1
  13 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  16 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  16 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  16 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  16 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  17 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  17 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  17 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  18 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും