Thursday, April 2nd, 2020

പള്ളികളില്‍ പ്രാര്‍ത്ഥന വിലക്കി സൗദി

ബാങ്ക് വിളിച്ചശേഷം പള്ളികള്‍ അടച്ചിടണം.

Published On:Mar 18, 2020 | 8:52 am

റിയാദ്: കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പള്ളികളില്‍ പ്രാര്‍ഥന വിലക്കി സൗദി അറേബ്യ. മക്കയിലെയും മദീനയിലെയും ഹറമുകളൊഴിച്ചുള്ള ആരാധനാലയങ്ങളിലാണ് പ്രാര്‍ഥനാ വിലക്ക് ഏര്‍പ്പെടുത്തിയത്. സൗദി ഉന്നത പണ്ഡിത സഭയുടേതാണു തീരുമാനം.
വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌ക്കാരവും, മറ്റു സമയങ്ങളിലെ ജമാഅത്ത് നിസ്‌ക്കാരവും നിര്‍ത്തിവയ്ക്കുമെന്നു സൗദി ഉന്നതപണ്ഡിത സഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജമാഅത്ത് നിസ്‌കാരങ്ങള്‍ നിര്‍ത്തിവച്ചെങ്കിലും സമയാസമയങ്ങളില്‍ പള്ളികളില്‍ ബാങ്ക് വിളിക്കണം. ബാങ്ക് വിളിച്ചശേഷം പള്ളികള്‍ അടച്ചിടണം. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നേരത്തെ വിവിധ ഗള്‍ഫ് രാജ്യങ്ങളും സമാനതീരുമാനം കൈക്കൊണ്ടിരുന്നു. ഇസ്ലാമിക രാജ്യങ്ങളായതിനാല്‍ ഓരോ ഗള്‍ഫ് രാജ്യങ്ങളിലും പതിനായിരക്കണക്കിനു പള്ളികളാണുള്ളത്.

LIVE NEWS - ONLINE

  • 1
    5 mins ago

    ലോകത്ത് കൊറോണബാധിതർ 9 ലക്ഷം കടന്നു

  • 2
    20 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 3
    21 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 4
    21 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 5
    21 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 6
    21 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 7
    21 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

  • 8
    21 hours ago

    ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ

  • 9
    22 hours ago

    പാചക വാതക വില കുത്തനെ കുറഞ്ഞു