ദേശീയ ശ്രദ്ധ നേടി ‘വെള്ളരിക്കാപട്ടണം’; സൗബിന്റെയും മഞ്ജുവിന്റെയും സിനിമയ്ക്ക് പ്രമുഖ താരങ്ങളുടെ ആശംസ
‘വെള്ളരിക്കാ പട്ടണം’ എന്ന മഞ്ജുവാര്യരും സൗബിന് ഷാഹിറും ആദ്യമായി പ്രധാനവേഷങ്ങളില്‍ ഒരുമിക്കുന്ന മലയാള ചിത്രത്തിന് ആശംസനേര്‍ന്ന് ഇന്ത്യന്‍ സിനിമാ ലോകം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രമുഖ താരങ്ങളെല്ലാം ആശംസകളുമായി എത്തിയത്. ബോളിവുഡ് താരം അനില്‍ കപൂറും തെന്നിന്ത്യന്‍ താരം മാധവനും ടൊവിനോ തോമസും ബിജുമേനോനും ആശംസകളുമായി എത്തിയവരുടെ കൂട്ടത്തിലുണ്ട്. ചിരഞ്ജീവിയുടെ അനന്തിരവളും തെലുങ്ക് താരവുമായ നിഹാരിക കൊനിഡേലയാണ് വെള്ളരിക്കാപട്ടണം പോസ്റ്റര്‍ ഷെയര്‍ ചെയ്ത മറ്റൊരു താരം. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകളില്ലാത്ത തമിഴ് സംവിധായകന് … Continue reading "ദേശീയ ശ്രദ്ധ നേടി ‘വെള്ളരിക്കാപട്ടണം’; സൗബിന്റെയും മഞ്ജുവിന്റെയും സിനിമയ്ക്ക് പ്രമുഖ താരങ്ങളുടെ ആശംസ"
Published On:Sep 15, 2020 | 2:30 pm
‘വെള്ളരിക്കാ പട്ടണം’ എന്ന മഞ്ജുവാര്യരും സൗബിന് ഷാഹിറും ആദ്യമായി പ്രധാനവേഷങ്ങളില്‍ ഒരുമിക്കുന്ന മലയാള ചിത്രത്തിന് ആശംസനേര്‍ന്ന് ഇന്ത്യന്‍ സിനിമാ ലോകം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രമുഖ താരങ്ങളെല്ലാം ആശംസകളുമായി എത്തിയത്. ബോളിവുഡ് താരം അനില്‍ കപൂറും തെന്നിന്ത്യന്‍ താരം മാധവനും ടൊവിനോ തോമസും ബിജുമേനോനും ആശംസകളുമായി എത്തിയവരുടെ കൂട്ടത്തിലുണ്ട്.
ചിരഞ്ജീവിയുടെ അനന്തിരവളും തെലുങ്ക് താരവുമായ നിഹാരിക കൊനിഡേലയാണ് വെള്ളരിക്കാപട്ടണം പോസ്റ്റര്‍ ഷെയര്‍ ചെയ്ത മറ്റൊരു താരം. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകളില്ലാത്ത തമിഴ് സംവിധായകന് എ.എല്‍ വിജയ് വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു.
തെന്നിന്ത്യന്‍ താരങ്ങളായ മേഘ്ന ആകാശ്, നിധി അഗര്‍വാള്‍, റൈസ വില്സന്, അക്ഷര ഗൗഡ, രജീന കസാന്‍ഡ്ര, ഹേബ പട്ടേല്‍, തെന്നിന്ത്യയിലെ പ്രമുഖ സംവിധായകരായ വിക്രം കുമാര്‍, ആര്.രവികുമാര്‍, അറുമുഖ കുമാര്‍, ജോണ്‍ മഹേന്ദ്രന്, പ്രമുഖ കൊമേഡിയന്‍ കുനാല്‍ വിജേക്കര്‍, ആര്‍ഹ മീഡിയയുടെ പ്രണീത ജോണല ഗഡ, പ്രമുഖ എന്റര്ടെയ്ന്മെന്റ് ഇന്‍ഡസ്ട്രി ട്രാക്കറായ രമേശ് ബാല, പ്രമുഖ തെന്നിന്ത്യന്‍ നടന്മാരുടെ പി.ആര് മാനേജറായ വംശികാക തുടങ്ങിയവരും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചവരുടെ കൂട്ടത്തിലുണ്ട്.
മലയാള സിനിമയില്‍ സലിംകുമാര്‍, അര്ജുന് അശോകന്, നവ്യനായര്‍, അജു വര്‍ഗീസ്, അനു സിത്താര, രജീഷ വിജയന്, അനുശ്രീ, റീനു മാത്യൂസ്, അനുമോള്‍, മാല പാര്‍വതി, ഉണ്ണിമായ, നൂറിന് ഷെറീഫ്, സംവിധായകരായ ബി. ഉണ്ണികൃഷ്ണന്, ആഷിഖ് അബു, ദിലീഷ് പോത്തന്, മേജര്‍ രവി, അനൂപ് കണ്ണന് തുടങ്ങിയവരും പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.