Thursday, September 24th, 2020

ദാ പിടിച്ചോ രണ്ടെണ്ണം കൂടി; സദാചാരക്കാര്‍ക്കായി രണ്ട് ഫോട്ടോ കൂടി പോസ്റ്റ്‌ചെയ്ത് അനശ്വര രാജന്‍

കൊച്ചി: തന്റെ 18 ആം പിറന്നാള്‍ ആഘോഷിച്ചതിനു പിന്നാലെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു ലഭിച്ച സദാചാര കമന്റുകള്‍ക്ക് ചുട്ട മറുപടിയുമായി നടി അനശ്വര രാജന്‍. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് കൗമാര താരത്തിനെതിരെ സദാചാര കമന്റുകള്‍ നിറഞ്ഞത്. ഇതിന്, അതേ വസ്ത്രം ധരിച്ച് രണ്ട് ചിത്രങ്ങള്‍ കൂടി പോസ്റ്റ് ചെയ്താണ് താരം മറുപടി നല്‍കിയത്. ‘ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിനെന്നോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുക.’ ചിത്രങ്ങള്‍ക്ക് … Continue reading "ദാ പിടിച്ചോ രണ്ടെണ്ണം കൂടി; സദാചാരക്കാര്‍ക്കായി രണ്ട് ഫോട്ടോ കൂടി പോസ്റ്റ്‌ചെയ്ത് അനശ്വര രാജന്‍"

Published On:Sep 14, 2020 | 3:38 pm

കൊച്ചി: തന്റെ 18 ആം പിറന്നാള്‍ ആഘോഷിച്ചതിനു പിന്നാലെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു ലഭിച്ച സദാചാര കമന്റുകള്‍ക്ക് ചുട്ട മറുപടിയുമായി നടി അനശ്വര രാജന്‍. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് കൗമാര താരത്തിനെതിരെ സദാചാര കമന്റുകള്‍ നിറഞ്ഞത്. ഇതിന്, അതേ വസ്ത്രം ധരിച്ച് രണ്ട് ചിത്രങ്ങള്‍ കൂടി പോസ്റ്റ് ചെയ്താണ് താരം മറുപടി നല്‍കിയത്.
‘ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ പ്രവൃത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിനെന്നോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുക.’ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി അനശ്വര കുറിച്ചു. താരം മുന്‍പും സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര സിനിമയിലെത്തുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. രാംഗി എന്ന തമിഴ് ചിത്രത്തില്‍ തൃഷയോടൊപ്പം അഭിനയിച്ചു. വാങ്ക് എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

LIVE NEWS - ONLINE

  • 1
    21 mins ago

    കഞ്ചാവ് വേണ്ട, ഹാഷിഷ് മതി; ദീപികയുടെയും ശ്രദ്ധയുടെയും ചാറ്റുകള്‍ പുറത്ത്

  • 2
    51 mins ago

    കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും

  • 3
    1 hour ago

    ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  • 4
    1 hour ago

    ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3.20 കോടി കടന്നു

  • 5
    2 hours ago

    രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷത്തിലെത്തി

  • 6
    2 hours ago

    അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം

  • 7
    17 hours ago

    സംസ്ഥാനത്ത് ഇന്ന് 5,376 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു

  • 8
    18 hours ago

    അനുരാഗ് കാശ്യപിനെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു

  • 9
    19 hours ago

    ഐ പി എല്‍ വെടിക്കെട്ട്: സഞ്ജു സാംസണെ അഭിനന്ദിച്ച് ഇ പി ജയരാജന്‍