Monday, November 30th, 2020

വീരവിരാടം ഈ ലങ്കാദഹനം.. !

ഹൊബാര്‍ട്ട് : ഒരിക്കല്‍ കൂടി ലങ്കാദഹനം ! വിജയമുറപ്പിച്ച് ഇറങ്ങിയ ലങ്കക്ക് വിരാട് കൊഹ്‌ലിയുടെ ബാറ്റില്‍ നിന്ന് ഉയര്‍ന്ന മാന്ത്രിക വെടിക്കെട്ട്‌ നോക്കി നെടുവീര്‍പ്പിടാനേ കഴിഞ്ഞുള്ളൂ. ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ ലസിത് മലിംഗയെ തെരഞ്ഞെു പിടിച്ച് ആക്രമിച്ച ഇരുവരും മലിംഗയുടെ ഓവറുകളില്‍ ഏതാണ്ട് നൂറിനടുത്ത് റണ്‍സാണ് അടിച്ചു കൂട്ടിയത്. ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജയവും ബോണസ് പോയന്റും വേണമെന്ന അവസ്ഥയില്‍ ഇറങ്ങിയ ഇന്ത്യക്ക് നാല്‍പത് ഓവറിനുള്ളില്‍ വിജയം നേടണമായിരുന്നു. സച്ചിനും സെവാഗും ചേര്‍ന്ന് മികച്ച തുടക്കം … Continue reading "വീരവിരാടം ഈ ലങ്കാദഹനം.. !"

Published On:Feb 28, 2012 | 7:00 am

ഹൊബാര്‍ട്ട് : ഒരിക്കല്‍ കൂടി ലങ്കാദഹനം ! വിജയമുറപ്പിച്ച് ഇറങ്ങിയ ലങ്കക്ക് വിരാട് കൊഹ്‌ലിയുടെ ബാറ്റില്‍ നിന്ന് ഉയര്‍ന്ന മാന്ത്രിക വെടിക്കെട്ട്‌ നോക്കി നെടുവീര്‍പ്പിടാനേ കഴിഞ്ഞുള്ളൂ. ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ ലസിത് മലിംഗയെ തെരഞ്ഞെു പിടിച്ച് ആക്രമിച്ച ഇരുവരും മലിംഗയുടെ ഓവറുകളില്‍ ഏതാണ്ട് നൂറിനടുത്ത് റണ്‍സാണ് അടിച്ചു കൂട്ടിയത്.
ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജയവും ബോണസ് പോയന്റും വേണമെന്ന അവസ്ഥയില്‍ ഇറങ്ങിയ ഇന്ത്യക്ക് നാല്‍പത് ഓവറിനുള്ളില്‍ വിജയം നേടണമായിരുന്നു. സച്ചിനും സെവാഗും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും ഇരുവരും പെട്ടെന്നു തന്നെ പുറത്തായി. തുടര്‍ന്നെത്തിയ കൊഹ്‌ലിയും ഗംഭീറും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിനിടെ ഗംഭീര്‍ അപ്രതീക്ഷിതമായി റണ്ണൗട്ടായി. തുടര്‍ന്നെത്തിയ റെയ്‌നയുമായി ചേര്‍ന്ന് കൊഹ്‌ലി ലങ്കയുടെ ദഹനം പൂര്‍ത്തിയാക്കി. ഒടുവില്‍ 36.4 ഓവറില്‍ ത്രസിപ്പിക്കുന്ന വിജയവും വിലയേറിയ ബോണസ് പോയന്റും കീശയിലാക്കി ഇന്ത്യ കളം വിടുന്നത് ലങ്കക്ക് ഞെട്ടിത്തരിച്ചു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍ബോര്‍ഡ് : സെവാഗ് (30), സച്ചിന്‍ തെണ്ടൂല്‍ക്കര്‍ (39), ഗംഭീര്‍ (63), കൊഹ്‌ലി (133 നോട്ടൗട്ട്), റെയ്‌ന (40നോട്ടൗട്ട്).
നേരത്തെ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത അമ്പത് ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 320 റണ്‍സ് നേടിയിരുന്നു. ബൗളിംഗില്‍ ഒട്ടും തിളങ്ങാന്‍ കഴിയാതിരുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ഏകദിനത്തിലെ ഏറ്റവും മികച്ച റണ്‍സ് നേടി പുറത്താകാതെ നിന്ന ദില്‍ഷനും (160) , സെഞ്ച്വറി തികച്ച കുമാര്‍ സംഗക്കാരയും (105) ചേര്‍ന്നാണ് ഇന്ത്യന്‍ ബൗളര്‍മാരെ വശം കെടുത്തിയത്. ക്യാപറ്റന്‍ മഹേള ജയവര്‍ധനെയെ രവീന്ദ്ര ജഡേജ ആദ്യം തന്നെ പുറത്താക്കിയെങ്കിലും ദില്‍ഷനും സംഗക്കാരയും ചേര്‍ന്ന് ഇന്ത്യയുടെ പ്രതീക്ഷ തകര്‍ത്തു. അന്ത്യ ഓവറുകളില്‍ തിസര പെരേര (3), ആഞ്ചലോ മാത്യൂസ് (14) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കക്ക് നഷ്ടമായത്.

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്

  • 2
    13 hours ago

    കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

  • 3
    15 hours ago

    ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 94,31,692 ആ​യി

  • 4
    16 hours ago

    കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

  • 5
    18 hours ago

    കൊവിഡ്; പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു

  • 6
    18 hours ago

    എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

  • 7
    18 hours ago

    കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം

  • 8
    19 hours ago

    മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

  • 9
    19 hours ago

    കൊച്ചി പാലാരിവട്ടത്ത് ബസ് മരത്തിലിടിച്ച്‌ ഒരാള്‍ മരിച്ചു