Saturday, May 30th, 2020

ഓസീസിനെ തോല്‍പ്പിച്ച് ലങ്ക ; ഇന്ത്യ പുറത്തേക്ക്‌

ഹൊബാര്‍ട്ട് : ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ ഒമ്പതാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്കക്ക് 3വിക്കറ്റ് ജയം. ഇതോടെ ശ്രീലങ്കയുടെ ഫൈനല്‍ പ്രവേശനം ഏതാണ്ട് ഉറപ്പായി. 281 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയുടെ തുടക്കം മികച്ചതായിരുന്നു. 81പന്തില്‍ 85റണ്‍സ് നേടി മഹേല ജയവര്‍ധനെ ടീമിന് നല്ല തുടക്കമാണ് നല്‍കിയത്. പക്ഷെ മൂന്നു റണ്‍സുമായി ദില്‍ഷനും 22 റണ്‍സുമായി സംഗക്കാരയും 24 റണ്‍സുമായി തിരുമാനിയും കളം വിട്ടപ്പോള്‍ ലങ്ക പ്രതിരോധത്തിലേക്ക് വലിഞ്ഞു. മികച്ച ഫോമിലുള്ള ദിനേശ് ചന്ദിമലും (80) എയ്ഞ്ചലോ മാത്യൂസും (24) … Continue reading "ഓസീസിനെ തോല്‍പ്പിച്ച് ലങ്ക ; ഇന്ത്യ പുറത്തേക്ക്‌"

Published On:Feb 24, 2012 | 10:17 am

ഹൊബാര്‍ട്ട് : ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ ഒമ്പതാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്കക്ക് 3വിക്കറ്റ് ജയം. ഇതോടെ ശ്രീലങ്കയുടെ ഫൈനല്‍ പ്രവേശനം ഏതാണ്ട് ഉറപ്പായി.
281 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയുടെ തുടക്കം മികച്ചതായിരുന്നു. 81പന്തില്‍ 85റണ്‍സ് നേടി മഹേല ജയവര്‍ധനെ ടീമിന് നല്ല തുടക്കമാണ് നല്‍കിയത്. പക്ഷെ മൂന്നു റണ്‍സുമായി ദില്‍ഷനും 22 റണ്‍സുമായി സംഗക്കാരയും 24 റണ്‍സുമായി തിരുമാനിയും കളം വിട്ടപ്പോള്‍ ലങ്ക പ്രതിരോധത്തിലേക്ക് വലിഞ്ഞു. മികച്ച ഫോമിലുള്ള ദിനേശ് ചന്ദിമലും (80) എയ്ഞ്ചലോ മാത്യൂസും (24) ചേര്‍ന്ന് ടീമിനെ കരകയറ്റി. പിന്നീട് ക്ഷണത്തില്‍ രണ്ട് വിക്കറ്റുകള്‍ വീണെങ്കിലും തിസര പെരേര പിടിച്ചു നിന്നതോടെ ഓസീസിന് അടി പറ്റി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലയിയ ആറുവിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെടുത്തു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഫോസ്റ്റര്‍ 104 ഉം മൈക്കല്‍ ക്ലാര്‍ക്ക് 72 ഉം ഡേവിഡ് ഹസ്സി 40 ഉം റണ്‍സ് നേടി. ആഞ്ചലോ മാത്യൂസ് രണ്ടും ലസിത്ത് മലിംഗ , നുവാന്‍ കുലശേഖര, ഫര്‍വീസ് മെഹറൂഫ്, രംഗാന ഹൊറാത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യയെ പിന്നിലാക്കി ഫൈനലില്‍ കടക്കുകയാണു ലങ്കയുടെ ലക്ഷ്യം. അഞ്ചു കളികളില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയുമായി 11 പോയിന്റ് നേടിയ ലങ്ക രണ്ടാംസ്ഥാനത്താണ്.

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്