Thursday, April 2nd, 2020

താനൂര്‍ കൊലപാതകം; സഭയില്‍ പ്രതിപക്ഷ ബഹളം; മുഖം നോക്കാതെ നടപടിയെടുക്കും: മുഖ്യമന്ത്രി

പി ജയരാജന്‍ താനൂരിലെത്തിയ ശേഷമാണ് കൊലപാതക നീക്കം തുടങ്ങിയത്. എം കെ മുനീര്‍

Published On:Oct 29, 2019 | 11:58 am

തിരു: താനൂര്‍ കൊലപാതക വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.
ഇസ്ഹാഖ് എന്ന ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി നേടിക്കൊണ്ട് എംകെ മുനീര്‍ എംല്‍എ പറഞ്ഞു. 60 കൊല്ലത്തോളം താനൂരില്‍ ലീഗ് എംഎല്‍എ ഉണ്ടായിരുന്നപ്പോള്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ പോലും കൊല്ലപ്പെട്ടിരുന്നില്ല. എന്നാല്‍ മൂന്നരവര്‍ഷകാലം സിപിഎം എംഎല്‍എയുടെ ഭരണത്തില്‍ ലീഗ് പ്രവര്‍ത്തകന്റെ ജീവനെടുക്കുന്ന സ്ഥിതി വിശേഷമുണ്ടായെന്ന് എംകെ മുനീര്‍ നിമസഭയില്‍ ആരോപിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കര്‍ശനമായ ഇടപെടലുണ്ടാവണം. കൊലപാതകത്തെ നിയന്ത്രിക്കാനായില്ലെങ്കില്‍ വലിയ ഭവിഷ്യത്തുണ്ടാക്കുമെന്നും എംകെ മുനീര്‍ ചൂണ്ടിക്കാട്ടി.
പള്ളി പിടിക്കാനുള്ള ലീഗിന്റെ ശ്രമങ്ങളോടുള്ള പ്രതിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു വി അബ്ദുറഹ്മാന്‍ എംഎല്‍എയുടെ പ്രതികരണം. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയായിരുന്നു.
അതേസമയം കൊലപാകതത്തില്‍ രാഷ്ട്രീയമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രിയും തയ്യാറായില്ല. കൊല്ലപ്പെട്ടത് ലീഗ് പ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോഴും പ്രതികള്‍ പാര്‍ട്ടി ബന്ധമുള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. മൂന്ന് പ്രതികള്‍ പിടിയിലായിട്ടുണ്ട്. ആയുധങ്ങള്‍ പിടിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളിലൊരാളുടെ സഹോദരനുമായുണ്ടായ വൈരാഗ്യമാണ് കൊലപാകത്തില്‍ കലാശിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഓരോ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി പറഞ്ഞപ്പോഴും പി ജയരാജനെതിരേയുള്ള ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖം നോക്കാതെ നടപടിയെടുക്കും, നാട്ടില്‍ സമാധാനമുണ്ടാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
പി ജയരാജന്‍ ഒക്ടോബര്‍ 11ന് താനൂരില്‍ വന്ന ശേഷമാണ് അക്രമത്തിന് കോപ്പു കൂട്ടിയതെന്നും അതിന് ശേഷം വാട്‌സാപ്പില്‍ കൗണ്ട് ഡൗണ്‍ തുടങ്ങിയതെന്നുമുള്ള ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രിയുടെ മറുപടിയെതുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരി പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

 

LIVE NEWS - ONLINE

 • 1
  12 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  15 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  15 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  15 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  16 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  16 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  16 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  16 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  17 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും