Tuesday, August 3rd, 2021

ഗർഭധാരണത്തിന് ശ്രമിക്കേണ്ട അനുയോജ്യമായ പ്രായം ഏതാണെന്ന് അറിയാമോ?

25-നും 35നും ഇടയിൽ എപ്പോഴാണ് ഗർഭധാരണത്തിന് പറ്റിയ സമയം എന്ന് നമുക്ക് നോക്കാവുന്നതാണ്

Published On:Oct 1, 2020 | 3:27 pm

ഗര്‍ഭധാരണത്തിന് പ്രായം ഒരു പ്രശ്നമാവുന്നുണ്ടോ? ഉണ്ടെന്നു തന്നെ പറയാം. ഇന്നത്തെ കാലത്ത് പലപ്പോഴും പ്രായം വളരെ വൈകിയാണ് പലരും വിവാഹം കഴിക്കുന്നത്. അതും കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാവും പലരും കുഞ്ഞിനെപ്പറ്റി ചിന്തിക്കുന്നതും. 25-നും 35നും ഇടയിൽ എപ്പോഴാണ് ഗർഭധാരണത്തിന് പറ്റിയ സമയം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും
ഇരുപത് വയസ്സിന് മുൻപ് ഇരുപത് വയസ്സിന് മുൻപ് ഗർഭധാരണം നടക്കുകയാണെങ്കില്‍ അൽപം ശ്രദ്ധിക്കണം. കാരണം സ്ത്രീകളിൽ വിവാഹവും പ്രസവവും എല്ലാം പെട്ടെന്നായിരിക്കും നടക്കുന്നത്. ഇത് വളരെയധികം ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും 20ന് മുൻപാണ് എന്നുണ്ടെങ്കിൽ മാസം തികയാതെ പ്രസവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല രക്തസമ്മർദ്ദം വർദ്ധിക്കുന്നതിനും പലപ്പോഴും കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. പിന്നെ ചെറുപ്രായത്തിൽ പ്രസവം ഗർഭധാരണം എന്ന് പറയുന്നത് പലപ്പോഴും ടെൻഷൻ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് ഒരിക്കലും 20 വയസ്സിന് മുൻപുള്ള പ്രസവം സ്ത്രീകളിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഡിപ്രഷനിലേക്ക് എത്തുന്നതിനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്.
ഇരുപതിനും ഇരുപത്തിനാലിനും ഇടയിൽ ഇരുപതിനും ഇരുപത്തി നാല് വയസ്സിനും ഇടയിൽ പ്രായത്തിൽ ആണ് ഗർഭധാരണം നടക്കുന്നത് എന്നുണ്ടെങ്കിൽ അത് പ്രശ്നമില്ലാത്ത പ്രായമായാണ് കണക്കാക്കുന്നത്. ഇവരിൽ പ്രത്യുത്പാദന ശേഷി വളരെയധികം കൂടുതലുള്ള സമയമാണ് 24 വരെയുള്ള പ്രായം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. 25 വയസ്സ് വരെയുള്ള പ്രായവും ഗര്‍ഭധാരണത്തിന് വളരെയധികം യോജിച്ച പ്രായമാണ്. ശാരീരികമായും മാനസികമായും വളരെയധികം പറ്റിയ പ്രായമാണ് 25 വരെയുള്ള പ്രായം. അതുകൊണ്ട് ഗർഭധാരണത്തിന് ശ്രമിക്കുന്നവർക്ക് ഏറ്റവും പറ്റിയ പ്രായമാണ് ഇത്. ഇരുപത്തി അഞ്ചിനും ഇരുത്തി ഒൻപതിനും ഇടയിൽ ഈ പ്രായത്തിന് ഇടയിൽ ഗർഭധാരണത്തിന് ശ്രമിക്കുന്നവർക്ക് ആസ്വാദ്യകരമായ ഒരു ഗർഭകാലമായിരിക്കും ഈ പ്രായത്തിനിടക്ക് ഉള്ളത്. വളരെയധികം പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്ന സമയമാണ് ഈ പ്രായം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഈ പ്രായത്തിൽ ഒരിക്കലും താമസിപ്പിക്കാൻ പാടുകയില്ല. കാരണം ഗർഭധാരണം നീട്ടി വെക്കുന്നതിലൂടെ അത് നിങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഏറ്റവും നല്ല പ്രായത്തിൽ വേണം ഗർഭം ധരിക്കുന്നതിന്.
സ്ത്രീകളിൽ പ്രത്യുത്പാദന ശേഷി വർദ്ധിച്ചിരിക്കുന്ന പ്രായമാണ് 25-29 വയസ്സ്. മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിൽ മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിലുള്ള പ്രായം നിങ്ങളുടെ ഗർഭധാരണത്തിന് എങ്ങനെ സഹായിക്കുന്നുണ്ട് എന്ന് നോക്കാം. വിവാഹം 30നു ശേഷം കഴിഞ്ഞവര്‍ പലപ്പോഴും ഗർഭധാരണം ഒന്നോ രണ്ടോ വർഷം മാറ്റി വെക്കുന്നതിന് ശ്രമിക്കാറുണ്ട്. എന്നാൽ ഇത് പലപ്പോഴും നിങ്ങളുടെ ഗർഭധാരണത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. 30നു ശേഷമാണ് ഗർഭധാരണത്തിന് വേണ്ടി ശ്രമിക്കുന്നതെങ്കിൽ ഒട്ടും വൈകരുത്. ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അബോർഷന്‍ സാധ്യത വളരെ കൂടുതലാണ്.

LIVE NEWS - ONLINE

  • 1
    4 weeks ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    4 weeks ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    4 weeks ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    1 month ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    1 month ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    1 month ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    1 month ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    1 month ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    1 month ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും