Tuesday, February 18th, 2020

ഗള്‍ഫില്‍ കാറപകടം : മലയാളി മരിച്ചു ; കൂത്തുപറമ്പ് സ്വദേശികള്‍ക്ക് പരിക്ക്

ജിദ്ദ : ജിദ്ദയിലെ അല്‍ജെല്ലയില്‍ ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ട് പാലക്കാട് സ്വദേശി മരിച്ചു. കൂത്തുപറമ്പ് സ്വദേശികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പ് ചെറയത്ത് അബ്ബാസ്(37) ആണ് മരിച്ചത്. കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികളായ അബ്ദുറഹീം, ബിച്ചു എന്ന അബ്ദുള്‍ അസീസ്, മലപ്പുറം പൊന്നാനി സ്വദേശി ആബിദ്, കാര്‍ െ്രെഡവര്‍ താമരശേരി കട്ടിപ്പാറ ഹനീഫ എന്നിവര്‍ക്കും ഒരു പാകിസ്ഥാനിക്കുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് പോകുകയായിരുന്ന ഇവരുടെ കാറിനു മുന്നില്‍ … Continue reading "ഗള്‍ഫില്‍ കാറപകടം : മലയാളി മരിച്ചു ; കൂത്തുപറമ്പ് സ്വദേശികള്‍ക്ക് പരിക്ക്"

Published On:Feb 28, 2012 | 7:30 am

ജിദ്ദ : ജിദ്ദയിലെ അല്‍ജെല്ലയില്‍ ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ട് പാലക്കാട് സ്വദേശി മരിച്ചു. കൂത്തുപറമ്പ് സ്വദേശികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പ് ചെറയത്ത് അബ്ബാസ്(37) ആണ് മരിച്ചത്. കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികളായ അബ്ദുറഹീം, ബിച്ചു എന്ന അബ്ദുള്‍ അസീസ്, മലപ്പുറം പൊന്നാനി സ്വദേശി ആബിദ്, കാര്‍ െ്രെഡവര്‍ താമരശേരി കട്ടിപ്പാറ ഹനീഫ എന്നിവര്‍ക്കും ഒരു പാകിസ്ഥാനിക്കുമാണ് പരിക്കേറ്റത്.
തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് പോകുകയായിരുന്ന ഇവരുടെ കാറിനു മുന്നില്‍ സഞ്ചരിച്ചിരുന്ന ട്രക്കില്‍ നിന്നും ഡ്രമ്മുകള്‍ റോഡില്‍ വീണതിനെ തുടര്‍ന്ന് കാര്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണം. ഗുരുതരമായി പരുക്കേറ്റ അബ്ദുറഹീമിനെ റിയാദ് കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഹെലികോപ്റ്റര്‍ എത്തിച്ചാണ് ഇദ്ദേഹത്തെ ആശുപത്രിയേക്ക് കൊണ്ടുപോയത്. മറ്റുള്ളവര്‍ അല്‍ഖുവയ്യ ജനറല്‍ ആസ്പത്രിയില്‍ ചികില്‍സയിലാണ്.

LIVE NEWS - ONLINE

  • 1
    1 min ago

    സിഎജി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

  • 2
    34 mins ago

    നാല്‍പ്പത്തിമൂന്ന് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍

  • 3
    45 mins ago

    കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം; മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

  • 4
    1 hour ago

    അമ്മയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊന്ന് ചാക്കില്‍കെട്ടി വഴിയില്‍ തള്ളി

  • 5
    1 hour ago

    പരീക്ഷയെഴുതുന്നതിനായി അലന്‍ ഷുഹൈബിനെ ഇന്ന് കണ്ണൂരിലെത്തിക്കും

  • 6
    2 hours ago

    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ലീഗ് തടസ ഹരജി നല്‍കി

  • 7
    2 hours ago

    തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ലീഗ് തടസ ഹരജി നല്‍കി

  • 8
    2 hours ago

    ആറ് ജില്ലകളില്‍ ചൂട് വര്‍ധിക്കും

  • 9
    2 hours ago

    മലപ്പുറം സ്വദേശി ദുബായിയില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു