Tuesday, February 18th, 2020

ഓട്ടോഡ്രൈവര്‍ വാങ്ങിയ അമിത ചാര്‍ജ് മണിയോര്‍ഡറായി തിരിച്ചു നല്‍കി

തലശ്ശേരി : യാത്രക്കാരനോട് ഓട്ടോഡ്രൈവര്‍ ഈടാക്കിയ അമിത ചാര്‍ജ് പോലീസ് ഇടപെട്ട് മണിയോര്‍ഡറായി തിരികെ നല്‍കി. ഓട്ടോഡ്രൈവറും കൊടുങ്ങല്ലൂര്‍ സ്വദേശിയുമായ ഷൈനേഷിനാണ് അമിത ചാര്‍ജ് തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസം ട്രെയിനില്‍ തലശ്ശേരിയിലെത്തിയ ഷൈനേഷ് സ്‌റ്റേഷനില്‍ നിന്നും കെ എല്‍ 58 ജെ 2675 നമ്പര്‍ ഓട്ടോ പിടിച്ച് മുഴപ്പിലങ്ങാട്ടുള്ള മരണവീട്ടില്‍ പോയതായിരുന്നു. ചാര്‍ജ് മുന്നൂറ് രൂപയാണെന്നറിഞ്ഞ ഷൈനേഷ് ഇക്കാര്യം ചോദ്യം ചെയ്‌തെങ്കിലും ഓട്ടോ ഡ്രൈവര്‍ രമേശന്‍ വാശിപിടിച്ചതിനാല്‍ പണം നല്‍കി. തുടര്‍ന്ന് തലശ്ശേരി ട്രാഫിക് പോലീസ് … Continue reading "ഓട്ടോഡ്രൈവര്‍ വാങ്ങിയ അമിത ചാര്‍ജ് മണിയോര്‍ഡറായി തിരിച്ചു നല്‍കി"

Published On:May 18, 2013 | 11:25 am

തലശ്ശേരി : യാത്രക്കാരനോട് ഓട്ടോഡ്രൈവര്‍ ഈടാക്കിയ അമിത ചാര്‍ജ് പോലീസ് ഇടപെട്ട് മണിയോര്‍ഡറായി തിരികെ നല്‍കി. ഓട്ടോഡ്രൈവറും കൊടുങ്ങല്ലൂര്‍ സ്വദേശിയുമായ ഷൈനേഷിനാണ് അമിത ചാര്‍ജ് തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസം ട്രെയിനില്‍ തലശ്ശേരിയിലെത്തിയ ഷൈനേഷ് സ്‌റ്റേഷനില്‍ നിന്നും കെ എല്‍ 58 ജെ 2675 നമ്പര്‍ ഓട്ടോ പിടിച്ച് മുഴപ്പിലങ്ങാട്ടുള്ള മരണവീട്ടില്‍ പോയതായിരുന്നു. ചാര്‍ജ് മുന്നൂറ് രൂപയാണെന്നറിഞ്ഞ ഷൈനേഷ് ഇക്കാര്യം ചോദ്യം ചെയ്‌തെങ്കിലും ഓട്ടോ ഡ്രൈവര്‍ രമേശന്‍ വാശിപിടിച്ചതിനാല്‍ പണം നല്‍കി. തുടര്‍ന്ന് തലശ്ശേരി ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 140 രൂപ നല്‍കേണ്ട സ്ഥാനത്താണ് മുന്നൂറ് രൂപ ചാര്‍ജ് ഈടാക്കിയതെന്ന് തിരിച്ചറിഞ്ഞ പോലീസ് ഓട്ടോ ഡ്രൈവറെ കണ്ടെത്തി പിഴ ഈടാക്കിയതിന് പുറമെ അധിക തുകയായ 160 രൂപ ഷൈനേഷിന് മണിയോര്‍ഡറായി അയച്ചുകൊടുക്കുകയും ചെയ്തു.
അതിനിടെ നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരില്‍ ചിലര്‍ അധിക ചാര്‍ജ് ഈടാക്കുന്നതായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ നിന്ന് തലശ്ശേരിയിലെത്തിയ മറ്റൊരു ഓട്ടോഡ്രൈവറായ യാത്രക്കാരനോടും അമിത ചാര്‍ജ് ഈടാക്കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ ഇത്തരത്തിലുള്ള എട്ടോളം പരാതികളാണ് ട്രാഫിക് പോലീസിന് ലഭിച്ചിട്ടുള്ളത്. കൂടുതലും ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ക്കാണ് ഈ ദുര്യോഗം നേരിടേണ്ടിവരുന്നത്. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് ഓട്ടം പോകാന്‍ ചില ഡ്രൈവര്‍മാര്‍ വിമുഖത കാട്ടുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.
ഇത്തരം ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് എസ് ഐ യൂസഫ് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    1 min ago

    നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി

  • 2
    16 mins ago

    ’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

  • 3
    33 mins ago

    വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

  • 4
    41 mins ago

    വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  • 5
    50 mins ago

    കുതിരയെ ഓടിക്കാനുള്ള മടി കാരണം ബിജു മേനോൻ ഉപേക്ഷിച്ചത് മലയാളത്തിലെ ഏറ്റവും വലിയ ചരിത്ര സിനിമ;ബിജുച്ചേട്ടന്‍ മടിയനാണെന്ന് പൃഥ്വിരാജ്

  • 6
    1 hour ago

    സിഎജി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

  • 7
    2 hours ago

    നാല്‍പ്പത്തിമൂന്ന് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍

  • 8
    2 hours ago

    കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം; മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

  • 9
    3 hours ago

    അമ്മയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊന്ന് ചാക്കില്‍കെട്ടി വഴിയില്‍ തള്ളി