Sunday, May 31st, 2020

ഇറ്റാലിയന്‍ കപ്പല്‍ നാളെ വൈകുന്നേരം വരെ തുറമുഖം വിടരുതെന്ന് ഹൈക്കോടതി

കൊച്ചി : മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ കൊച്ചിയില്‍ കസ്റ്റഡിയില്‍ പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സി നാളെ വൈകുന്നേരം അഞ്ചു മണിവരെ കൊച്ചി തുറമുഖം വിട്ടുപോകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജി നാളെ പരിഗണിക്കുന്നതിനാലാണ് കപ്പല്‍ തീരം വിടുന്നത് വിലക്കിയത്. നേരത്തെ 25 ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയില്‍ കപ്പലിന് ഇന്ത്യന്‍ തീരം വിടാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വെടിയേറ്റു … Continue reading "ഇറ്റാലിയന്‍ കപ്പല്‍ നാളെ വൈകുന്നേരം വരെ തുറമുഖം വിടരുതെന്ന് ഹൈക്കോടതി"

Published On:Feb 27, 2012 | 12:55 pm

കൊച്ചി : മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ കൊച്ചിയില്‍ കസ്റ്റഡിയില്‍ പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സി നാളെ വൈകുന്നേരം അഞ്ചു മണിവരെ കൊച്ചി തുറമുഖം വിട്ടുപോകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹരജി നാളെ പരിഗണിക്കുന്നതിനാലാണ് കപ്പല്‍ തീരം വിടുന്നത് വിലക്കിയത്.
നേരത്തെ 25 ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയില്‍ കപ്പലിന് ഇന്ത്യന്‍ തീരം വിടാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വെടിയേറ്റു മരിച്ച ജലസ്റ്റിന്റെ കുടുംബം നല്‍കിയ ഹരജി പരിഗണിക്കവേയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
കപ്പലിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളതാണെങ്കില്‍ ഒരു കോടി രൂപ നല്‍കാന്‍ കപ്പല്‍ ഉടമകള്‍ എന്തുകൊണ്ട് മടി കാട്ടുന്നുവെന്ന് കോടതി ചോദിച്ചു. അതിനിടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യബന്ധന ബോട്ടിന്റെ ഉടമ ഫ്രെഡ്ഡിയും കോടതിയെ സമീപിച്ചിട്ടുണ്ട്. 75 ലക്ഷം രൂപയാണ് സെന്റ് ആന്റണീസ് ബോട്ടുടമയായ ഫ്രെഡ്ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    11 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    13 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    13 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌