Sunday, October 25th, 2020

ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് നിരവധി പുതുതാരങ്ങള്‍ അവസരം കാത്തിരിപ്പുണ്ടെങ്കിലും ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുടെ കണ്ണുടക്കിയത് ഒരു യുവതാരത്തിലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ശുഭ്മാന്‍ ഗില്‍ ആണ് ആ പ്രതിഭ. ‘ഭാവി താരം ആരാണെന്ന് ഏത് ക്രിക്കറ്റ് താരത്തോട് ചോദിച്ചാലും ഒരു ഉത്തരം മാത്രമേ ലഭിക്കൂ’വെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്. സ്‌പോര്‍ട്‌സ് ടാക്കിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതീക്ഷയുള്ള യുവതാരത്തെ കുറിച്ച് ഗവാസ്‌കര്‍ പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏത് താരത്തോട് ചോദിച്ചാലും മറുത്തൊരു … Continue reading "ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍"

Published On:Sep 21, 2020 | 3:32 pm

ന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് നിരവധി പുതുതാരങ്ങള്‍ അവസരം കാത്തിരിപ്പുണ്ടെങ്കിലും ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുടെ കണ്ണുടക്കിയത് ഒരു യുവതാരത്തിലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ശുഭ്മാന്‍ ഗില്‍ ആണ് ആ പ്രതിഭ. ‘ഭാവി താരം ആരാണെന്ന് ഏത് ക്രിക്കറ്റ് താരത്തോട് ചോദിച്ചാലും ഒരു ഉത്തരം മാത്രമേ ലഭിക്കൂ’വെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്. സ്‌പോര്‍ട്‌സ് ടാക്കിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതീക്ഷയുള്ള യുവതാരത്തെ കുറിച്ച് ഗവാസ്‌കര്‍ പറഞ്ഞത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏത് താരത്തോട് ചോദിച്ചാലും മറുത്തൊരു ഉത്തരമുണ്ടാകില്ലെന്നും ഗവാസ്‌കര്‍ ഉറപ്പിച്ചു പറയുന്നു. ശുഭ്മാന്‍ ഗില്ലിനെ കെകെആര്‍ വിശ്വസിക്കുകയും ഐപിഎല്ലിലെ എല്ലാ മത്സരത്തിലും ഒപ്പണ്‍ ചെയ്യാന്‍ അവസരവും നല്‍കിയാല്‍ യുവതാരത്തിന്റെ കഴിവ് കാണാന്‍ സാധിക്കും. കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ ഈ ഐ പി എല്ലില്‍ ഏറ്റവും ശോഭിക്കുന്ന താരവും ഗില്‍ ആയിരിക്കും. ഇത്തവണത്തെ ഐപിഎല്ലില്‍ വിജയിക്കാനുള്ള കരുത്ത് കെകെആറിനുണ്ട്. മികച്ച ബൗളര്‍മാരാണ് ടീമിന്റെ കരുത്തെന്നും ഗവാസ്‌കര്‍ പറഞ്ഞു. 2012 ലും 2014 ലും ചാമ്പ്യന്മാരായ കൊല്‍ക്കത്ത തുടര്‍ച്ചയായി പതിനാല് ജയങ്ങള്‍ നേടി റെക്കോര്‍ഡ് സൃഷ്ടിച്ച ടീമാണ്. സുനില്‍ നരെയ്‌നും ശുഭ്മാന്‍ ഗില്ലും ആകും ടീമിന്റെ ഓപ്പണിങ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നരെയ്‌ന്റെ പ്രകടനം ഐ പി എല്ലില്‍ കൊല്‍ക്കത്തയ്ക്കും ആത്മവിശ്വാസം നല്‍കുന്നുണ്ട്. നരെയ്ന്‍ ഫോം തുടരുകയും ഗില്ലിന് മികച്ച തുടക്കം ലഭിക്കുകയും ചെയ്താല്‍ കൊല്‍ക്കത്ത അക്രമകാരികളാകും. ബുധനാഴ്ച്ച മുംബൈ ഇന്ത്യന്‍സിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.

LIVE NEWS - ONLINE

  • 1
    9 hours ago

    വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

  • 2
    13 hours ago

    ചങ്ങനാശ്ശേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു

  • 3
    14 hours ago

    ആഷിഖ് അബുവും ടോവിനോയും വീണ്ടും ഒന്നിക്കുന്നു

  • 4
    14 hours ago

    കാക്കനാടുള്ള ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

  • 5
    14 hours ago

    പിരിഞ്ഞുതാമസിക്കുകയായിരുന്ന ഭര്‍ത്താവിന് മാസം തോറും ഭാര്യ പണം നല്‍കണമെന്ന് കോടതി

  • 6
    14 hours ago

    രാജ്യത്ത് 50,129 പേര്‍ക്കു കൂടി കോവിഡ്

  • 7
    1 day ago

    സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 8
    1 day ago

    ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു

  • 9
    1 day ago

    കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം ബന്ധുക്കളെ കാണിക്കാന്‍ തീരുമാനം