Thursday, October 22nd, 2020

ഇന്ത്യന്‍ വനിതകള്‍ ട്വന്റി20 ലോകകപ്പ് ഫൈനലില്‍

മഴ വില്ലനായപ്പോള്‍ എ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം

Published On:Mar 5, 2020 | 11:22 am

സിഡ്‌നി: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ വനിതകള്‍ ട്വന്റി20 ലോകകപ്പ് ഫൈനലില്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മഴമൂലം ഒരു ഓവര്‍ പോലും എറിയാതെ ഉപേക്ഷിച്ചതോടെ ഇന്ത്യ ഫൈനലിലെത്തുകയായിരുന്നു. എ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായതാണ് ഇന്ത്യയെ തുണച്ചത്. സെമിക്ക് റിസര്‍വ് ദിനം വേണമെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആവശ്യം നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളിയിരുന്നു.
2009ല്‍ തുടങ്ങിയ ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തുന്നത്. 2018ല്‍ സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു.
ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയിയായിരിക്കും ഇന്ത്യയുടെ ഫൈനല്‍ എതിരാളി. എന്നാല്‍ ഈ മത്സരവും മഴമൂലം ഉപേക്ഷിച്ചാല്‍ ബി ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തും. അങ്ങനെയെങ്കില്‍ ഇന്ത്യദക്ഷിണാഫ്രിക്ക ഫൈനലിന് കളമൊരുങ്ങും
ഒറ്റമത്സരവും തോല്‍ക്കാതെ സെമിഫൈനല്‍വരെയെത്തിയ ഇന്ത്യ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ്. ആദ്യമത്സരത്തില്‍തന്നെ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചു. പിന്നാലെ ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ശ്രീലങ്ക ടീമുകളെയും തകര്‍ത്ത് എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. ബൗളിങ്ങിലെ ഉജ്ജ്വല പ്രകടനവും ബാറ്റിങ്ങില്‍ ഓപ്പണര്‍ ഷഫാലി വര്‍മയുടെ സ്ഥിരതയുമാണ് ഇന്ത്യക്ക് കരുത്തായത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    5 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    6 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    7 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    8 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    9 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    10 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    10 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    10 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല