Tuesday, December 1st, 2020

ഇന്ത്യന്‍ ടീമിന്റെ സൈക്കോളജി പിടികിട്ടുന്നില്ലെന്ന് ഗവാസ്‌കര്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൈക്കോളജി പിടികിട്ടുന്നില്ലെന്ന് ആസ്‌ത്രേലിയയിലെ മോശം പ്രകടനത്തിനടയിലും ഒരു പ്രയാസവും കാണിക്കാതെ താരങ്ങള്‍ കളിയെ തമാശ രൂപത്തില്‍ എടുക്കുന്നതിനെ വിമര്‍ശിക്കവെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇങ്ങനെ പറഞ്ഞത്. ഇന്ത്യന്‍ ടീമംഗങ്ങള്‍ കളിക്കളത്തില്‍ ഒട്ടും പ്രാക്ടിക്കലല്ല. പലരും നിസ്സാരമായാണ് കളിയെ കാണുന്നതെന്ന് തോന്നുെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എതിര്‍ ടീമിന്റെ വിക്കറ്റ് എടുത്താല്‍ ചീറിവിളിച്ചും ഗ്രൗണ്ടിലൂടെ തലകുത്തിമറിഞ്ഞും ആഘോഷിക്കുന്ന നമ്മുടെ കളിക്കാര്‍ വിലപ്പെട്ട സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തിയാല്‍ നിസ്സാരമായി അതിനെ ചിരിച്ചു തള്ളും. അതാണ് … Continue reading "ഇന്ത്യന്‍ ടീമിന്റെ സൈക്കോളജി പിടികിട്ടുന്നില്ലെന്ന് ഗവാസ്‌കര്‍"

Published On:Mar 3, 2012 | 10:49 am

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൈക്കോളജി പിടികിട്ടുന്നില്ലെന്ന് ആസ്‌ത്രേലിയയിലെ മോശം പ്രകടനത്തിനടയിലും ഒരു പ്രയാസവും കാണിക്കാതെ താരങ്ങള്‍ കളിയെ തമാശ രൂപത്തില്‍ എടുക്കുന്നതിനെ വിമര്‍ശിക്കവെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇങ്ങനെ പറഞ്ഞത്.
ഇന്ത്യന്‍ ടീമംഗങ്ങള്‍ കളിക്കളത്തില്‍ ഒട്ടും പ്രാക്ടിക്കലല്ല. പലരും നിസ്സാരമായാണ് കളിയെ കാണുന്നതെന്ന് തോന്നുെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എതിര്‍ ടീമിന്റെ വിക്കറ്റ് എടുത്താല്‍ ചീറിവിളിച്ചും ഗ്രൗണ്ടിലൂടെ തലകുത്തിമറിഞ്ഞും ആഘോഷിക്കുന്ന നമ്മുടെ കളിക്കാര്‍ വിലപ്പെട്ട സ്വന്തം വിക്കറ്റ് നഷ്ടപ്പെടുത്തിയാല്‍ നിസ്സാരമായി അതിനെ ചിരിച്ചു തള്ളും. അതാണ് ടീമംഗങ്ങളില്‍ പലരും ചെയ്യുന്നത്. ഇവരുടെ സൈക്കോളജി എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് ഗവാസ്‌കര്‍ പരിഹസിച്ചു. വിലപ്പെട്ട വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാല്‍ സ്വാഭാവികമായും മുഖത്ത് വരേണ്ട വികാരപ്രകടനങ്ങള്‍ പോലും പലരും കാണിക്കാറില്ലെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ഇതിന് ഉദാഹരണമായി ഓസ്ട്രലിയയുമായി അവസാനം നടന്ന മത്സരത്തില്‍ ഇഷാന്ത് ശര്‍മ മൈക്കല്‍ ക്ലാര്‍ക്കിന്റെ ക്യാച്ച് കൈവിട്ടതിനെ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. കളിയില്‍ നിര്‍ണായക വഴിത്തിരിവാകാമായിരുന്ന ആ ക്യാച്ച് കൈവിട്ട് കളഞ്ഞിട്ടും ഇഷാന്തിന് യാതൊരു വിഷമവും ഉണ്ടായിരുന്നില്ല. അദ്ദേഹം വളരെ നിസ്സാരമായി ചിരിക്കുകയാണ് അപ്പോള്‍ ചെയ്തത്. ഒരു ക്രിക്കറ്റ് താരം എന്ന നിലയ്ക്ക് ഇവരുടെ ഇത്തരം പെരുമാറ്റങ്ങള്‍ വിഷമമുണ്ടാക്കുന്നതാണ്. ഇതേപോലെ തന്നെ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ ഉമേഷ് യാദവിന്റെ അലസമായ പന്തില്‍ അവര്‍ റണ്‍ അടിച്ചുകൂട്ടുകയാണ്. അപ്പോള്‍ ഉമേഷ് യാദവ് ചിരിക്കുകയാണ്. അവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അവരുടെ ചിരി കണ്ട് കളികാണുന്ന ലോകത്തെ കോടിക്കണക്കിന് ആളുകളും അവരെ പരിഹസിച്ചു ചിരിക്കുന്നുണ്ടാകുമെന്ന് ഓര്‍ക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

LIVE NEWS - ONLINE

 • 1
  11 hours ago

  സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്

 • 2
  14 hours ago

  കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

 • 3
  16 hours ago

  ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 94,31,692 ആ​യി

 • 4
  18 hours ago

  കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

 • 5
  19 hours ago

  കൊവിഡ്; പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു

 • 6
  20 hours ago

  എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 • 7
  20 hours ago

  കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം

 • 8
  20 hours ago

  മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

 • 9
  20 hours ago

  കൊച്ചി പാലാരിവട്ടത്ത് ബസ് മരത്തിലിടിച്ച്‌ ഒരാള്‍ മരിച്ചു