Thursday, April 26th, 2018

തെറ്റ് എന്റേത്, ദു:ഖമുണ്ട്: സക്കര്‍ബര്‍ഗ്

വിവരം തെറ്റായി ഉപയോഗിച്ചവര്‍ക്കെതിരെ നിരോധനമടക്കമുള്ള നടപടിയെടുക്കും.

Published On:Apr 10, 2018 | 9:04 am

വാഷിങ്ടണ്‍: ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരം സംരക്ഷിക്കാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും അതില്‍ ദുഃഖമുണ്ടെന്നും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്.
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിനെ ജയിപ്പിക്കാന്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തി വിവര വിശകലന കമ്പനിയായ കേംബ്രിജ് അനലിറ്റികക്ക് വിറ്റ സംഭവത്തില്‍ യു.എസ് പ്രതിനിധി സഭാസമിതിക്കു മുമ്പാകെ ഹാജരാകുന്നതിനു മുമ്പ് പുറത്തിറക്കിയ സത്യവാങ്മൂലത്തിലാണ് ഏറ്റുപറച്ചില്‍. 11നാണ് അദ്ദേഹം സമിതിക്കു മുമ്പാകെ ഹാജരാകുക.
ഫേസ്ബുക്കില്‍നിന്ന് വിവരം ചോര്‍ത്തിയ ഓരോ ആപ്ലിക്കേഷനെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വിവരം തെറ്റായി ഉപയോഗിച്ചവര്‍ക്കെതിരെ നിരോധനമടക്കമുള്ള നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

 

 

LIVE NEWS - ONLINE

  • 1
    9 hours ago

    പിണറായിലെ കൊലപാതകം: സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 2
    10 hours ago

    കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

  • 3
    11 hours ago

    കബനി നദിയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

  • 4
    15 hours ago

    ഇന്ധന വില കുറക്കണം

  • 5
    15 hours ago

    ലൈംഗികപീഡനക്കേസ്; അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

  • 6
    16 hours ago

    ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

  • 7
    17 hours ago

    വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

  • 8
    18 hours ago

    വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….

  • 9
    18 hours ago

    ലിഗയുടെ മരണം; കൊലപാതക സംശയം ബലപ്പെടുന്നു