Sunday, April 21st, 2019

സീബ്രാലൈനോ? ഇവിടെയുണ്ടായിരുന്നോ സര്‍…

അനുമോള്‍ ജോയി നഗരത്തിലെത്തിയാല്‍ ഒന്ന് റോഡ് മുറിച്ച് കടക്കാമെന്ന് വിചാരിച്ചാല്‍ കുറച്ച് ബുദ്ധിമുട്ടേണ്ടിവരും. കാരണം മറ്റൊന്നുമല്ല. കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി സ്ഥാപിച്ച സീബ്രാലൈനുകള്‍ എല്ലാം അപ്രത്യക്ഷമായി എന്നത് തന്നെ. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍, പഴയ ബസ് സ്റ്റാന്റ്, സ്റ്റേഡിയം കോര്‍ണര്‍, കാള്‍ടെക്‌സ്, ഫോര്‍ട്ട്‌റോഡിലെ സ്റ്റേറ്റ് ബാങ്കിന് മുന്‍വശം, പ്ലാസ, പ്രഭാത്ജംഗ്ഷന്‍ തുടങ്ങിയ നഗരത്തിലെ പല പ്രധാന റോഡുകളില്‍ പോലും സീബ്രാലൈനുകളും മാഞ്ഞിരിക്കുകയാണ്. പ്രായഭേദമന്യേ ദിനംപ്രതി വിവിധ ആവശ്യങ്ങള്‍ക്കായാണ് ജനങ്ങള്‍ നഗരത്തിലെത്തുന്നത്. ഇവരെല്ലാം തന്നെ ഏറെ സമയം … Continue reading "സീബ്രാലൈനോ? ഇവിടെയുണ്ടായിരുന്നോ സര്‍…"

Published On:Aug 2, 2018 | 2:10 pm

അനുമോള്‍ ജോയി
നഗരത്തിലെത്തിയാല്‍ ഒന്ന് റോഡ് മുറിച്ച് കടക്കാമെന്ന് വിചാരിച്ചാല്‍ കുറച്ച് ബുദ്ധിമുട്ടേണ്ടിവരും. കാരണം മറ്റൊന്നുമല്ല. കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി സ്ഥാപിച്ച സീബ്രാലൈനുകള്‍ എല്ലാം അപ്രത്യക്ഷമായി എന്നത് തന്നെ. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍, പഴയ ബസ് സ്റ്റാന്റ്, സ്റ്റേഡിയം കോര്‍ണര്‍, കാള്‍ടെക്‌സ്, ഫോര്‍ട്ട്‌റോഡിലെ സ്റ്റേറ്റ് ബാങ്കിന് മുന്‍വശം, പ്ലാസ, പ്രഭാത്ജംഗ്ഷന്‍ തുടങ്ങിയ നഗരത്തിലെ പല പ്രധാന റോഡുകളില്‍ പോലും സീബ്രാലൈനുകളും മാഞ്ഞിരിക്കുകയാണ്. പ്രായഭേദമന്യേ ദിനംപ്രതി വിവിധ ആവശ്യങ്ങള്‍ക്കായാണ് ജനങ്ങള്‍ നഗരത്തിലെത്തുന്നത്. ഇവരെല്ലാം തന്നെ ഏറെ സമയം കാത്തുനിന്നിട്ടാണ് റോഡുകള്‍ മുറിച്ചുകടക്കുന്നത്.
സീബ്രാലൈനുകള്‍ തെളിഞ്ഞുകാണുമ്പോള്‍ തന്നെ റോഡ് മുറിച്ചു കടക്കാനെത്തുന്നവര്‍ക്ക് മുന്നില്‍ പലരും വണ്ടികള്‍ നിര്‍ത്താറില്ല. എന്നാല്‍ ചില സമയങ്ങളില്‍ ബസുകള്‍ സീബ്രാലൈനുകളില്‍ നിര്‍ത്തിയാണ് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ഇതും കാല്‍നടയാത്രക്കാര്‍ക്ക് വിനയാകുന്നുണ്ട്.
ലൈനുകള്‍ മാഞ്ഞുപോയ ഈ സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. കാലവര്‍ഷം ആരംഭിച്ചതോടെ റോഡ് മുറിച്ച് കടക്കുമ്പോള്‍ കനത്ത മഴയില്‍ നിര്‍ത്താതെ പോകുന്ന വണ്ടികള്‍ക്ക് മുന്നില്‍പെട്ട് നിരവധി അപകടങ്ങളും ഉണ്ടാകുന്നുണ്ട്. സീബ്രാലൈനുകള്‍ മാഞ്ഞതോടെ റോഡിന്റെ പല ഭാഗങ്ങളില്‍ നിന്നും കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുന്നത് അപകടം വിളിച്ചുവരുത്തുന്നു. അതിനിടെ സീബ്രാലൈനുകള്‍ പകുതിയിലേറെ മാഞ്ഞുപോയ ഭാഗങ്ങളുമുണ്ട്. സീബ്രാലൈനുകള്‍ മാഞ്ഞത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് നാട്ടുകാരില്‍ ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    11 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    13 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    17 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    17 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    18 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    18 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    18 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു