Monday, July 22nd, 2019

അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ചാനല്‍

        അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ടിവി ചാനല്‍. സന്‍ ടി വി (വനിതകളുടെ ചാനല്‍) എന്നാണ് ചാനലിന്റെ പേര്. അഫ്ഗാനിസ്താനിലെ ചാനലുകളില്‍ വനിതാ വാര്‍ത്താ വായനക്കാര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരു ചാനല്‍ വനിതകളുടെ പൂര്‍ണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നത്. പ്രായം കുറഞ്ഞ സ്ത്രീകളും വിദ്യാര്‍ഥിനികളും ഉള്‍പ്പെട്ടതാണ് ജീവനക്കാരില്‍ അധികവും. ടോക് ഷോകള്‍, ആരോഗ്യസംഗീതപരിപാടികള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ സംപ്രേഷണം ചെയ്യുന്നത്.’വനിതകളെ പ്രതിനിധീകരിച്ചാണ് ചാനല്‍ പ്രവര്‍ത്തിക്കുക’. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് അവരെ ബോധവതികളാക്കുക എന്നത് … Continue reading "അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ചാനല്‍"

Published On:May 26, 2017 | 11:39 am

ZAN TV Afghan Full

 

 

 

 

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ടിവി ചാനല്‍. സന്‍ ടി വി (വനിതകളുടെ ചാനല്‍) എന്നാണ് ചാനലിന്റെ പേര്.
അഫ്ഗാനിസ്താനിലെ ചാനലുകളില്‍ വനിതാ വാര്‍ത്താ വായനക്കാര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരു ചാനല്‍ വനിതകളുടെ പൂര്‍ണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രായം കുറഞ്ഞ സ്ത്രീകളും വിദ്യാര്‍ഥിനികളും ഉള്‍പ്പെട്ടതാണ് ജീവനക്കാരില്‍ അധികവും. ടോക് ഷോകള്‍, ആരോഗ്യസംഗീതപരിപാടികള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ സംപ്രേഷണം ചെയ്യുന്നത്.’വനിതകളെ പ്രതിനിധീകരിച്ചാണ് ചാനല്‍ പ്രവര്‍ത്തിക്കുക’. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് അവരെ ബോധവതികളാക്കുക എന്നത് ചാനലിന്റെ ലക്ഷ്യമാണെന്നും സനിലെ പ്രോഗ്രാം പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ ഖതീറ അഹ്മദി പറഞ്ഞു. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹമീദ് സമര്‍ എന്നയാളാണ് സന്‍ ടി വിയുടെ സ്ഥാപകന്‍.
കാബൂള്‍ കേന്ദ്രീകരിച്ചാകും പ്രവര്‍ത്തനം. സാങ്കേതിക കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി പതിനറോളം പുരുഷന്മാര്‍ ചാനലില്‍ ജോലി ചെയ്യുന്നുണ്ട്്. ഒപ്പമുള്ള വനിതാ ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ പഠിപ്പിച്ചു നല്‍കുന്നുമുണ്ട്.
താലിബാന്‍ ഭരണത്തിനു കീഴില്‍ ഏറെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായവരാണ് അഫ്ഗാനിസ്താനിലെ സത്രീകള്‍. 2001 ല്‍ താലിബാന്‍ ഭരണം അവസാനിച്ചതോടെ സമൂഹത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അഫ്ഗാന്‍ വനിതകള്‍.

LIVE NEWS - ONLINE

  • 1
    6 mins ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    60 mins ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    1 hour ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    2 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    2 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    3 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    4 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    4 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    4 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു