Friday, November 16th, 2018

യുവരാജ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

2019 ലോകകപ്പിനുശേഷം മത്സരരംഗത്തോട് വിരമിക്കും.

Published On:Apr 24, 2018 | 8:37 am

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന 2019 ലോകകപ്പിനുശേഷം മത്സരരംഗത്തോട് വിരമിക്കുകയാണെന്ന് യുവരാജ് സിങ്. ഇടക്ക് അര്‍ബുദരോഗത്തിന് കീഴ്‌പ്പെട്ടിട്ടും പോരാളിയായി തിരിച്ചെത്തിയ യുവരാജ് സിങ് ആരാധകലോകത്തെ ഞെട്ടിപ്പിച്ച് കൊണ്ടാണ് വിരമിക്കല്‍ സൂചന നല്‍കിയത്. ഏകദിനത്തില്‍ 14 സെഞ്ചുറിക്ക് ഉടമയായ യുവരാജ് കഴിഞ്ഞവര്‍ഷം ജൂണിലാണ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. 2019ലെ ലോകകപ്പിന് പിന്നാലെ തന്റെ കരിയര്‍ സംബന്ധിച്ച് നിര്‍ണായക തീരുമാനം കൈക്കൊള്ളുമെന്ന് യുവരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യക്കുവേണ്ടി 40 ടെസ്റ്റും 304 ഏകദിനവും 58 ടി20 മത്സരവും യുവരാജ് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയോടെ 1900 റണ്‍സും ഏകദിനത്തില്‍ 8701 റണ്‍സും ടി20യില്‍ 1177 റണ്‍സും നേടിയിട്ടുണ്ട്. മികച്ച ഓള്‍റൗണ്ടര്‍കൂടിയായ ഈ ചണ്ഡീഗഢുകാരന്‍ ഏകദിനത്തില്‍ 111 വിക്കറ്റും ടെസ്റ്റില്‍ ഒന്‍പതും ടി20യില്‍ 28 വിക്കറ്റിനും നേടിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 2
    4 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 3
    5 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 4
    6 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 5
    6 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 6
    7 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 7
    7 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 8
    8 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 9
    8 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍