Wednesday, September 26th, 2018

ബിഎംഡബ്ല്യു G310 R സ്വന്തമാക്കി യുവരാജ് സിംഗ്

G310 R. 2.99 ലക്ഷം രൂപയാണ് ബൈക്കിന് വില

Published On:Sep 14, 2018 | 8:50 am

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന് ബിഎംഡബ്ല്യു G310 R സ്വന്തമാക്കി. ജൂലായ് മാസം വിപണിയില്‍ വന്ന പുതിയ ബിഎംഡബ്ല്യു G310 R. 2.99 ലക്ഷം രൂപയാണ് ബൈക്കിന് വില. ബിഎംഡബ്ല്യു G310 R വാങ്ങുന്ന ആദ്യ സെലിബ്രിറ്റിയാണ് യുവരാജ് സിംഗ്. ബിഎംഡബ്ല്യു മോട്ടോറാഡാണ് താരം ബൈക്ക് വാങ്ങിയ കാര്യം പുറത്തുവിട്ടത്.
ബിഎംഡബ്ല്യു മോട്ടോറാഡ് നിരയിലെ ഏറ്റവും വിലകുറഞ്ഞ ബൈക്ക്. പതിവു മോട്ടോറാഡ് ശൈലി ഒരുങ്ങുന്ന നെയ്ക്കഡ് മോഡലാണ് G310 R. 41 mm അപ്സൈഡ് ഡൗണ്‍ മുന്‍ ഫോര്‍ക്കുകള്‍, 17 ഇഞ്ച് അഞ്ചു സ്പോക്ക് കാസ്റ്റ് അലൂമിനിയം വീലുകള്‍, അലൂമിനിയം സ്വിംഗ്ആം എന്നിവ ബൈക്കിന്റെ പ്രത്യേകതകളാണ്. 300 mm ഡിസ്‌ക് മുന്നില്‍ ബ്രേക്കിംഗ് നിര്‍വഹിക്കുമ്പോള്‍ 200 mm ഡിസ്‌ക്കിനാണ് പിന്നില്‍ ബ്രേക്കിംഗ് ചുമതല. ഇരട്ട ചാനല്‍ എബിഎസ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. സ്റ്റൈല്‍ HP, കോസ്മിക് ബ്ലാക്, റേസിംഗ് റെഡ് എന്നീ നിറങ്ങളാണ് ബൈക്കില്‍ ലഭ്യമാവുക.

LIVE NEWS - ONLINE

  • 1
    10 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    12 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    13 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    15 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    16 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    18 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    18 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    18 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    19 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു